സിനിമയിലെ പുതിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം; നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ടീമില്‍

സിനിമയിലെ പുതിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം; നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ടീമില്‍
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം മലയാള സിനിമാ മേഖലയിലുണ്ടായ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഐജി ജി.സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിഐജി എസ്.അജിത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പോലീസ് എഐജി, ജി.പൂങ്കുഴലി, പോലീസ് അക്കാദമി അസി.ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ എന്നിവരാണ് വനിതാ ഉദ്യോഗസ്ഥര്‍. ലോ ആന്‍ഡ് ഓര്‍ഡര്‍ എഐജി വി. അജിത്ത്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കും.

സിനിമയിലെ പുതിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം; നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ടീമില്‍
'ആരോപണം നിന്ദ്യം, ഒരുസംഘം ആളുകള്‍ നാളുകളായി നടത്തിയ നീക്കത്തിന്റെ ഫലം, ആരോപണത്തിന്റെ ഒരുഭാഗം നുണയാണെന്ന് ലോകം അറിയണം'; രഞ്ജിത്ത്

സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ആദ്യം ഉയര്‍ന്നത്. പിന്നീട് റിയാസ് ഖാനെതിരെയും ആരോപണമുണ്ടായി. നടനും എംഎല്‍എയുമായ മുകേഷിനെതിരെ 2018 ഉയര്‍ന്ന മീ ടൂ ആരോപണവും ഇതിനിടെ ചര്‍ച്ചയായിരുന്നു. പുതിയ വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഉന്നയിച്ചവരില്‍ നിന്ന് മൊഴിയെടുക്കാനായിരിക്കും അന്വേഷണ സംഘം ശ്രമിക്കുക. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ കേസെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ സംഘത്തിന്റെ അന്വേഷണ പരിധിയില്‍ വരില്ലെന്നാണ് വിവരം.

വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടി വന്നത്. നടിയുടെ പരാതി ലഭിച്ചാല്‍ കേസെടുക്കാമെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. യുവനടി ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ സിദ്ദിഖും രാജിവെച്ചു. ഹോട്ടലില്‍ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍. നടന്‍ റിയാസ് ഖാനെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. ഈ സംഭവങ്ങളില്‍ നിയമോപദേശത്തിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്.

സിനിമയിലെ പുതിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം; നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ടീമില്‍
പവർ ഗ്രൂപ്പ് പ്രായോഗികമല്ല, ഫെഫ്ക അംഗങ്ങളെ കമ്മിറ്റി വിളിച്ചില്ല,WCC അംഗങ്ങൾക്ക് അവസരം നിഷേധിക്കപ്പെട്ടോയെന്ന് അന്വേഷിക്കണം; ഫെഫ്ക

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടു പേരുടെ രാജിയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.

സിനിമയിലെ പുതിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം; നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ടീമില്‍
'സിനിമയിൽ ഉള്ള ആളുകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല; ഇതിനെ മാഫിയ സംഘം എന്ന് വിളിക്കാം'; 1992-ൽ നടി ഉഷ ഹസീന പറഞ്ഞത്

പോക്സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്‍ഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ അന്വേഷണം നടത്താന്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ അടിയന്തരമായി ചുമതലപ്പെടുത്തുകയും യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോണ്‍ക്ലേവ് നടത്താനുമാണ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സതീശന്‍ ഓര്‍മിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in