'കശ്മീരിലും ഉത്തർ പ്രദേശിലും ഇന്ന് ദുൽഖറിനെയും ഫഹദിനെയും അറിയാം'; മലയാളം സിനിമകൾ പാൻ ഇന്ത്യനാകുന്നതിൽ സന്തോഷമുണ്ടെന്ന് സുഹാസിനി

'കശ്മീരിലും ഉത്തർ പ്രദേശിലും ഇന്ന് ദുൽഖറിനെയും ഫഹദിനെയും അറിയാം'; മലയാളം സിനിമകൾ പാൻ ഇന്ത്യനാകുന്നതിൽ സന്തോഷമുണ്ടെന്ന് സുഹാസിനി
Published on

ഇന്ന് കശ്മീരിലും ഉത്തർ പ്രദേശിലും ഉള്ള ആളുകൾ വരെ മലയാള സിനിമ കാണുന്നു, അവർക്ക് ഇന്ന് ദുൽഖർ സൽമാനെയും ഫഹദ് ഫാസിലിനെയും അറിയാമെന്നും നടി സുഹാസിനി മണിരത്നം. മലയാളം സിനിമകൾ പാൻ ഇന്ത്യൻ ആകുന്നതിലും അവയെ പ്രേക്ഷകർ സ്വീകരിക്കുന്നതിലും സന്തോഷമുണ്ട്. 90കൾക്ക് ശേഷം മലയാള സിനിമക്ക് എന്താണ് സംഭവിക്കുന്നത് എന്ന് താൻ ചിന്തിച്ചിരുന്നു കാരണം അവർ തെലുങ്കിലെയും തമിഴിലെയും സിനിമകളെ അനുകരിച്ച് ഒരുപാട് ഹീറോയിസം കൊണ്ട് വരുന്നുണ്ടായിരുന്നു. ഭാഗ്യവശാൽ ഇന്ന് മലയാള സിനിമയെ യുവാക്കൾ ഏറ്റെടുത്ത് വീണ്ടും റിയലിസ്റ്റിക് പാതയിലേക്ക് തിരിച്ചുകൊണ്ട് വന്നിരിക്കുകയാണെന്നും സുഹാസിനി പറഞ്ഞു. രണ്ടാമത് അന്താരാഷ്ട്ര ഹാപ്പിനെസ്സ് ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുഹാസിനി മണിരത്‌നം.

സുഹാസിനി പറഞ്ഞത് :

സിനിമകളുടെ കാര്യത്തിൽ മികച്ച സൃഷ്ട്ടികളാണ് മലയാളത്തിൽ നിന്ന് ഉണ്ടാകുന്നത്. ഇന്ന് യുവാക്കൾക്കിടയിൽ സംവിധായകർ ഒരുപാട് അറിയപ്പെട്ടു തുടങ്ങി. ഒ ടി ടി പ്ലാറ്റ്ഫോമുകൾക്ക് നന്ദി, കാരണം ഇന്ന് കാശ്മീരിലും ഉത്തർ പ്രദേശിലും ഉള്ള ആളുകൾ വരെ മലയാള സിനിമ കാണുന്നു. അവർക്ക് ഇന്ന് ദുൽഖർ സൽമാനെയും ഫഹദ് ഫാസിലിനെയും മലയാള സിനിമയിൽ അഭിനയിക്കുന്ന നടിമാരെയും അറിയാം. മലയാളം സിനിമകൾ പാൻ ഇന്ത്യൻ ആകുന്നതിലും അവയെ പ്രേക്ഷകർ സ്വീകരിക്കുന്നതിലും സന്തോഷമുണ്ട്. 90കൾക്ക് ശേഷം മലയാള സിനിമക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചിരുന്നു കാരണം അവർ തെലുങ്കിലെയും തമിഴിലെയും സിനിമകളെ അനുകരിച്ച് ഒരുപാട് ഹീറോയിസം വരുന്നുണ്ടായിരുന്നു. ഭാഗ്യവശാൽ ഇന്ന് മലയാള സിനിമയെ യുവാക്കൾ ഏറ്റെടുത്ത് വീണ്ടും റിയലിസ്റ്റിക് പാതയിലേക്ക് തിരിച്ചുകൊണ്ട് വന്നിരിക്കുകയാണ്.

ജനുവരി 21 - 23 വരെ മൂന്ന് ദിവസം തളിപ്പറമ്പയിലാണ് അന്താരാഷ്ട്ര ഹാപ്പിനെസ്സ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഹാപ്പിനെസ്സ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in