'കല്യാണം കഴിച്ചാൽ മാത്രം കെട്ട്യോനാകുവോ?'; ആകാംക്ഷ നിറച്ച് ഉള്ളൊഴുക്ക് ട്രെയ്ലർ
ഉർവ്വശി, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്ലർ പുറത്തു വിട്ടു. കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലറിൽ നിന്ന് ലഭിക്കുന്ന സൂചന. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർമിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ചിത്രം ജൂൺ 21-ന് തിയറ്ററുകളിലെത്തും.
കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത ‘കറി ആൻഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യത്തെ ചിത്രമാണ് ഉള്ളൊഴുക്ക്. സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കന്യക എന്ന ഹ്രസ്വ ചിത്രം വളരെ ശ്രദ്ധ നേടിയിരുന്നു. 651 മത് ദേശിയ ചലച്ചിത്ര പുരസ്കാരം നേടിയ ഹ്രസ്വ ചിത്രമായിരുന്നു കന്യക.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് –അനിൽ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റെക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്. ചീഫ് അസോ ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിങ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ്വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ,ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, പിആര്‍ഒ: ആതിര ദിൽജിത്ത്