'വർത്തമാനം' അവതരിപ്പിച്ച കാര്യങ്ങളാണ് ഇപ്പോൾ രാജ്യത്ത് സംഭവിച്ചുക്കൊണ്ടിരിക്കുന്നതെന്ന് പാർവതി

'വർത്തമാനം'  അവതരിപ്പിച്ച കാര്യങ്ങളാണ് ഇപ്പോൾ രാജ്യത്ത് സംഭവിച്ചുക്കൊണ്ടിരിക്കുന്നതെന്ന്  പാർവതി
Published on

വർത്തമാനം സിനിമയിൽ അവതരിപ്പിച്ച കാര്യങ്ങളാണ് ഇപ്പോൾ രാജ്യത്ത് സംഭവിച്ചുക്കൊണ്ടിരിക്കുന്നതെന്ന് നടി പാർവതി. സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ജാമിയ മിലിയ സംഭവങ്ങൾ നടക്കുന്നത്. അത് തന്റെയും വീക്ഷണത്തെ സ്വാധീനച്ചിട്ടുണ്ടെന്ന് പാർവതി ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. ഈ സിനിമയിലെ ഫൈസ സൂഫിയ എന്ന കഥാപാത്രം ശക്തമായ അക്കാദമിക് ബാക്ഗ്രൗണ്ടുമായാണ് കേരളത്തിൽ നിന്നും ദില്ലിയിൽ എത്തുന്നത്. ഒരുപക്ഷെ ഞാനുമായി ഈ കഥാപാത്രത്തെ റിലേറ്റ് ചെയ്യുവാൻ സാധിക്കും. ഒരുപാട് വായനയും അഭിമുഖങ്ങൾ കണ്ടുള്ള വിവരങ്ങൾ എനിയ്ക്കും ഉണ്ട്. പക്ഷെ പ്രാക്റ്റിക്കൽ ആയി ഇതിനെ ഇമ്പ്ലിമെൻറ് ചെയ്യുന്ന ഒരു സാഹചര്യം വരുമ്പോൾ അതൊരു വല്യ ചോദ്യ ചിഹ്നമായി മാറും. അത്തരം ഒരു സാഹചര്യത്തിലൂടെയാണ് സിനിമയിൽ ഫൈസ സൂഫിയും കടന്നു പോകുന്നത്. രാഷ്ട്രീയ പ്രബുദ്ധതയുടെ വക്കിലാണ് സിനിമയിൽ ഫൈസ സൂഫിയ നിലകൊള്ളുന്നത്. അതിന്റെ മുൻനിരയിലേക്ക് എത്തിപ്പെടുമ്പോൾ ഇനി മുന്നോട്ടു ഒറ്റയ്ക്ക് നയിക്കാം എന്ന് തീരുമാനിക്കുന്ന സാഹചര്യമാണ് ഫൈസ സൂഫിയുടെ ജീവിതത്തിൽ ഉണ്ടാകുന്നതെന്നും പാർവതി പറഞ്ഞു.

പാർവതി അഭിമുഖത്തിൽ പറഞ്ഞത്

സിനിമയുടെ സംവിധായകൻ സിദ്ധാർഥ്‌ ശിവ ജെഎൻയുവിലാണ് പഠിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു മൈക്രോക്കോസം ആണല്ലോ ജെ എൻ യു ക്യാമ്പസ്‌. അവിടെയുള്ള ഒരുപാട് കാര്യങ്ങൾ ഈ സിനിമയുടെ കഥയെ സ്വാധീനിച്ചിട്ടുണ്ട്. ഇത്തരം യൂണിവേഴ്സിറ്റികളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ സിദ്ധാർഥും ഭാഗമായിരുന്നു. കേരളത്തിലെ ക്യാംപസുകളിൽ രാഷ്ട്രീയം ഉണ്ടെങ്കിലും ഏത് ലെവൽ വരെ പോകും എന്ന് നമ്മൾ കണ്ടറിഞ്ഞിട്ടുള്ളതാണ്. പക്ഷെ ദില്ലിയിലെ ക്യാംപസുകളിൽ വല്ലാത്ത ഒരുതരം പവർ ആണ് ഉള്ളത്. അവരുടെ അവകാശങ്ങൾക്ക് വേണ്ടി അവർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

ഈ സിനിമയിലെ ഫൈസ സൂഫിയ എന്ന കഥാപാത്രം ശക്തമായ അക്കാദമിക് ബാക്ഗ്രൗണ്ടുമായാണ് കേരളത്തിൽ നിന്നും ദില്ലിയിൽ എത്തുന്നത്. ഒരുപക്ഷെ ഞാനുമായി ഈ കഥാപാത്രത്തെ റിലേറ്റ് ചെയ്യുവാൻ സാധിക്കും. ഒരുപാട് വായനയും അഭിമുഖങ്ങൾ കണ്ടുള്ള വിവരങ്ങൾ എനിയ്ക്കും ഉണ്ട്. പക്ഷെ പ്രാക്റ്റിക്കൽ ആയി ഇതിനെ ഇമ്പ്ലിമെൻറ് ചെയ്യുന്ന ഒരു സാഹചര്യം വരുമ്പോൾ അതൊരു വല്യ ചോദ്യ ചിഹ്നമായി മാറും. അത്തരം ഒരു സാഹചര്യത്തിലൂടെയാണ് സിനിമയിൽ ഫൈസ സൂഫിയും കടന്നു പോകുന്നത്. രാഷ്ട്രീയ പ്രബുദ്ധതയുടെ വക്കിലാണ് സിനിമയിൽ ഫൈസ സൂഫിയ നിലകൊള്ളുന്നത്. അതിന്റെ മുൻനിരയിലേക്ക് എത്തിപ്പെടുമ്പോൾ ഇനി മുന്നോട്ടു ഒറ്റയ്ക്ക് നയിക്കാം എന്ന് തീരുമാനിക്കുന്ന സാഹചര്യമാണ് ഫൈസ സൂഫിയുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.

ഈ സിനിമയിൽ അവതരിപ്പിച്ച കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിന് ശേഷമാണ് ജാമിയ മിലിയിൽ പ്രതിഷേധങ്ങൾ നടക്കുന്നത്. സിനിമയ്ക്ക് ശേഷം ഉണ്ടായ പ്രതിഷേധങ്ങൾ കണ്ടപ്പോൾ എന്റെ വീക്ഷണത്തിലും മാറ്റമുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in