നമ്മുടെ പോരാട്ടങ്ങളിലും പ്രതിഷേധങ്ങളിലും നമ്മൾ ഒറ്റയ്ക്കല്ല എന്ന പ്രചോദനമാണ് വർത്തമാനം സിനിമയിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നതെന്ന് നടി പാർവതി. നമ്മൾ വിശ്വസിക്കുന്ന സെക്യൂലറിസത്തിന്റെ വാല്യൂവിനെക്കുറിച്ചാണ് സിനിമ പറയുന്നത്. പല വിധത്തിലുള്ള പോരാട്ടങ്ങളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. അത്തരം പോരാട്ടങ്ങളിൽ നമ്മൾ ഒറ്റയ്ക്കാവില്ലെന്ന് സിനിമ പറഞ്ഞു വെയ്ക്കുന്നുവെന്നു പാർവതി മാധ്യമങ്ങളോട് പറഞ്ഞു. എന്തിനെയാണ് ആന്റി നാഷണൽ എന്ന് പറയുന്നത് എന്ന ചോദ്യം ഈ സിനിമയിൽ കാണിക്കുന്നുണ്ട്. തന്റെ എല്ലാ സിനിമകളിലും രാഷ്ട്രീയം ഉണ്ടാകുമെന്നും പാർവതി കൂട്ടിച്ചേർത്തു.
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ജെഎന്‍യു സമരം പ്രമേയമായ വർത്തമാനം സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് നേരത്തെ വിവാദം ആയിരുന്നു .മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയത്. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്. ഫൈസ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെൻസി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം.
'വർത്തമാന'ത്തെക്കുറിച്ച് പാർവതി
എനിക്ക് മുന്നേയുള്ള ആളുകൾ വഴിവെട്ടി തെളിച്ചത് കൊണ്ടാണ് ഇങ്ങനെയുള്ള സിനിമകൾ ചെയ്യുവാൻ സാധിക്കുന്നത് . എന്റെ എല്ലാ സിനിമകളിലും രാഷ്ട്രീയം ഉണ്ടാകും. എന്നെ രാഷ്ട്രീയത്തിൽ നിന്നോ രാഷ്ട്രീയത്തിൽ നിന്നും എന്നെയോ മാറ്റുവാൻ സാധിക്കില്ല.
ഞാൻ വിശ്വസിക്കുന്ന സെക്യൂലറിസത്തെക്കുറിച്ചും നമ്മെളെല്ലാവരും അപ്‌ഹോൾഡ് ചെയ്യേണ്ട വാല്യൂവിനെക്കുറിച്ചുമാണ് സിനിമ പറയുന്നത്. അത് ഏത് രീതിയിൽ ആണെന്നുള്ളത് ഡയറക്ടറും റൈറ്ററും തീരുമാനിച്ചെന്നെ ഉള്ളൂ . ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ജാമിയ മിലിയ സംഭവമോ സിഐഐ പ്രൊട്ടസ്റ്റോ നടന്നിരുന്നില്ല. അതിന് ശേഷം ടീവിയിൽ ആ പ്രൊട്ടസ്റ്റൊക്കെ കണ്ടപ്പോൾ ഞങ്ങൾ അമ്പരന്ന് പോയി. ഈ സിനിമ ഫിക്ഷനൽ ആണെങ്കിലും ചില കാര്യങ്ങൾ യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ബ്രദറിന് സംഭവിച്ച കാര്യങ്ങൾ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു അവതരിപ്പിച്ചിരുന്നത്. ഈ സിനിമയ്ക്ക് റെലെവൻസ് കൂടിക്കൊണ്ട് വരികയാണ് . ഈ സിനിമ കാണണേണ്ടതാണ് . എല്ലാവരും ഈ സിനിമയെക്കുറിച്ച് ഡിസ്കസ് ചെയ്യേണ്ടതാണ്. എല്ലാവരും യോജിക്കണം, സിനിമ ഇഷ്ടപ്പെടണം എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ഈ സിനിമയിലെ കണ്ടന്റുമായി എൻഗേജ് ചെയ്യണമെന്നാണ് ഞാൻ പറയുന്നത്.
സിദ്ധാർഥിന്റെയും ആര്യാടൻ ഷൗക്കത്തിന്റെയും ഡിസിഷൻസ് അനുസരിച്ചാണ് ഈ സിനിമയുടെ കഥ തുന്നിയെടുത്തത്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായിട്ടുള്ളത് ഫൈസ സൂഫിയ എന്ന കഥാപാത്രത്തിന്റെ ആർക് കറക്റ്റ് ആയി കിട്ടണമെന്നാണ്. എല്ലാവരും പോരാടിക്കൊണ്ടിരിക്കുകയാണ്. എവിടെ പോയാലും പല തരത്തിലുള്ള പോരാട്ടങ്ങളും ഇസംസും ആണ് നമ്മൾ കാണുന്നത്. ഈ സിനിമ കാണുമ്പോൾ നമ്മൾ ഒറ്റയ്ക്കല്ല എന്നൊരു തോന്നൽ വരട്ടെ. ഈ സിനിമയിലെ കഥാപാത്രങ്ങൾ വീണ്ടും വീണ്ടും പറയുന്നത് നിങ്ങൾ ഒയ്റ്റയ്ക്കല്ല എന്നാണ് . കുറച്ചു പേർക്കെങ്കിലും നമ്മൾ ഒറ്റയ്ക്കല്ല എന്നുള്ള പ്രചോദനം ഈ സിനിമയിലൂടെ ഉണ്ടാകും.
എന്തിനെയാണ് ആന്റിനാഷ്നൽ എന്ന് പറയുന്നത് എന്ന ചോദ്യം ഈ സിനിമയിൽ കാണിക്കുന്നുണ്ട് . സത്യം പറയുന്നതിനെയാണോ ആന്റി നാഷണൽ ? സെൻസർ ബോർഡിൽ ഉള്ളവർക്ക് പല തീരുമാനങ്ങളും എടുക്കാം. ഏതായാലും പ്രേക്ഷകർ സിനിമ കണ്ട് റിവ്യൂ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.