'രാവണന് ഉറക്കത്തിൽ നിന്ന് ഉണർന്ന് ലങ്കയെ രക്ഷിക്കാനുള്ള നല്ല സമയമാണിത്'; പാരഡെെസ് ട്രെയ്ലർ

'രാവണന് ഉറക്കത്തിൽ നിന്ന് ഉണർന്ന് ലങ്കയെ രക്ഷിക്കാനുള്ള നല്ല സമയമാണിത്'; പാരഡെെസ് ട്രെയ്ലർ
Published on

ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രസന്ന വിത്താനാഗെ സംവിധാനം ചെയ്ത ചിത്രം പാരഡെെസിന്റെ പ്രീ റിലീസ് ട്രെയ്ലർ പുറത്ത്. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക് പുരസ്ക്കാരം നേടിയ ചിത്രമാണ് പാരഡെെസ്. ഫാമിലി, ലാലന്നാസ് സോങ്ങ്, കിസ്സ് എന്നീ സിനിമകൾക്ക് ശേഷം ന്യൂട്ടൻ സിനിമാസ് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ മണിരത്നത്തിന്റെ നിർമ്മാണസ്ഥാപനമായ മദ്രാസ് ടാക്കീസാണ്. ചിത്രം ജൂൺ 28 ന് തിയറ്ററുകളിലെത്തും.

തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന മലയാളിയായ ടി വി പ്രൊഡ്യൂസർ കേശവിന്റെയും വ്ലോഗറായ അയാളുടെ പങ്കാളി അമൃതയുടെയും ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഹേന്ദ്ര പെരേര, ശ്യാം ഫെർണാൻഡോ എന്നിവരായാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഇംഗ്ലീഷ്, മലയാളം, തമിഴ്, സിംഹള ഭാഷകളിലാണ് റിലീസിനെത്തുന്നത്. പ്രസന്ന വിത്താനഗെ, അനുഷ്കാ സേനാനായകെ എന്നിവരാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രാഹണം നിർവഹിച്ചിരിക്കുന്നത് രാജീവ് രവിയാണ്. പാരഡൈസിന്റെ ചിത്രസന്നിവേശം നിർവഹിച്ചിരിക്കുന്നത് ആർ.ആർ.ആർ, പൊന്നിയിൻ സെൽവൻ ഉൾപ്പെടെ അറുന്നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ച ലഭിച്ച ശ്രീകർ പ്രസാദാണ്. തപസ് നായക്ക് ശബ്ദസന്നിവേശവും സംഗീത സംവിധാനം കെ (കൃഷ്ണകുമാർ) യും നിർവഹിച്ചിരിക്കുന്നു.

കിം ജിസോക് പുരസ്ക്കാരത്തിന് പുറമേ സ്പെയിനിലെ 23-ാമത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദേശവും പാരഡൈസിന് ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in