പാല്‍തു ജാന്‍വര്‍ എന്ന തന്റെ ആദ്യത്തെ സിനിമ പേഴ്സണള്‍ കണ്ക്ഷനുള്ള കഥയാണെന്ന് സംവിധായകന്‍ സംഗീത് പി രാജന്‍.
സിനിമയുടെ എഴുത്തുകാരില്‍ ഒരാളായിട്ടുള്ള അനീഷ് അഞ്ജലിയുടെ അച്ഛന്റെ ജീവിതത്തിലെ ഒരു സംഭവമാണ് പാല്‍തു ജാന്‍വര്‍ എന്ന സിനിമയുടെ ആലോചനകളിലേയ്ക്ക് നയിച്ചത്. അതു കൊണ്ടു തന്നെ ആദ്യ സിനിമ എന്നതിനപ്പുറം എഴുത്തുകാരില്‍ ഒരാളുടെ ജീവിതത്തിന്റെ ഒരംശവും പാല്‍തു ജാന്‍വറിലുണ്ടെന്ന് സംഗീത് ദ ക്യുവിനോട് പറഞ്ഞു.
'സിനിമയുടെ എഴുത്തുകാരില്‍ ഒരാളായ അനീഷിന്റെ അച്ഛന്റെ ലൈഫിലെ ഒരു സംഭവത്തില്‍ നിന്നാണ് കഥയുടെ ആലോചന തുടങ്ങുന്നത്.സിനിമ പൂര്‍ണ്ണമായും അതാണ് എന്നല്ല. പക്ഷെ,ആലോചനകള്‍ തുടങ്ങുന്നത് അവിടെനിനന്നാണ്. ഇതിന്റെ കഥയ്ക്ക് അങ്ങനെയൊരു പേഴ്സര്‍സണല്‍ കണക്ഷനുണ്ട്', സംഗീത് പറയുന്നു.
സെപ്റ്റംബര്‍ 2 നു ഓണം റിലീസായിട്ടാണ് പാല്‍തു ജാന്‍വര്‍ എത്തുന്നത്. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് വിനോയ് തോമസും അനീഷ് അഞ്ജലിയും ചേര്‍ന്നാണ്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം. റെനാഡീവ് ആണ് ഛായാഗ്രാഹകന്‍, കിരണ്‍ ദാസാണ് എഡിറ്റര്‍. ബേസില്‍ ജോസഫ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്്, ഉണ്ണിമായ പ്രസാദ് എന്നിവര്‍ അഭിനയിക്കുന്ന സിനിമയുടെ നിര്‍മ്മാണം ഭാവനാ സ്റ്റുഡിയോസാണ്.