ഹിന്ദു മുസ്ലിം പ്രണയ രംഗം ഷൂട്ട് ചെയ്തു; പാലക്കാട് സിനിമ ചിത്രീകരണം തടഞ്ഞ് സംഘ പരിവാർ

ഹിന്ദു മുസ്ലിം പ്രണയ രംഗം ഷൂട്ട് ചെയ്തു; പാലക്കാട് സിനിമ ചിത്രീകരണം തടഞ്ഞ് സംഘ പരിവാർ
Published on

പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് തടഞ്ഞ് സംഘ പരിവാർ . മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന 'നീയാം നദി ' എന്ന സിനിമയുടെ ചീത്രീകരണമാണ് തടഞ്ഞത്. ഷൂട്ടിങ്ങ് ഉപകരണങ്ങളും പ്രവർത്തകർ നശിപ്പിച്ചിട്ടുണ്ട്. ഹിന്ദു - മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ചിത്രീകരണം തടഞ്ഞ സംഘ പരിവാർ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി സിനിമ പ്രവർത്തകർ പറഞ്ഞു.

ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്. എന്നാല്‍ സിനിമയുടെ കഥ പറയണമെന്ന് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഈ സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ഷൂട്ടിംഗ് ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്തു. തീവ്രവാദികൾ എന്നാരോപിച്ചാണ് സംഘപരിവാർ പ്രവർത്തകർ തങ്ങൾക്ക് നേരെ അതിക്രമം നടത്തിയതെന്നും സിനിമ പ്രവർത്തകർ പറഞ്ഞു സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ഷൂട്ടിംഗ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in