അയ്യങ്കാളിപ്പട സിന്ദാബാദ്!, 25 കൊല്ലത്തിനിപ്പുറം ആ പടയൊരുക്കം സ്‌ക്രീനില്‍

അയ്യങ്കാളിപ്പട സിന്ദാബാദ്!, 25 കൊല്ലത്തിനിപ്പുറം ആ പടയൊരുക്കം സ്‌ക്രീനില്‍
Published on

1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയ 'പട' ട്രെയിലര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും ഒന്നിക്കുന്ന 'പട'കമല്‍ കെ.എം ആണ് സംവിധാനം ചെയ്യുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്,എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശയം സി.വി.സാരഥിയും കെ.എം കമലും.

പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, സലീംകുമാര്‍, ജഗദീഷ്, ടി.ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി.കെ ശ്രീരാമന്‍, ശങ്കര്‍ രാമകൃഷ്ണന്‍, കനി കുസൃതി, കോട്ടയം രമേഷ്, സജിത മഠത്തില്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കമല്‍ കെ.എം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. ഷാന്‍ മുഹമ്മദാണ് ചിത്ര സംയോജനം.

ആദിവാസി ഭൂനിയമം അട്ടിമറിച്ചുള്ള ഭേദഗതിക്കെതിരെയായിരുന്നു അയ്യങ്കാളിപ്പടയുടെ പ്രതിഷേധം. ഒരു സസ്പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം. അന്നയും റസുലും, നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, ഓം ശാന്തി ഓശാന, കുഞ്ഞിരാമായണമം, എസ്ര, ഗോദ തുടങ്ങിയ സിനിമകള്‍ സമ്മാനിച്ച ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ആണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചീഫ് അസോ: ഡയറക്ടര്‍- സുധ പത്മജ ഫ്രാന്‍സീസ്, പി.ആര്‍.ഒ- പി.ശിവപ്രസാദ്

Related Stories

No stories found.
logo
The Cue
www.thecue.in