നിവിൻ പോളി ആയിരുന്നു ആദ്യത്തെ 'പാച്ചു', ഫഹദിന്റെ മാനറിസത്തിലേക്ക് മൊത്തത്തില്‍ മാറ്റിയെഴുതി: അഖിൽ സത്യൻ

Pachuvum Athbutha Vilakkum
Pachuvum Athbutha Vilakkum
Published on

ഫഹദ് ഫാസിലിനെ നായകനാക്കി എന്റർടെയിനർ സ്വഭാവത്തിൽ അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും'. നിവിൻ പോളി ആയിരുന്നു പാച്ചു എന്ന കഥാപാത്രത്തെ ആദ്യം ചെയ്യാനിരുന്നതെന്ന് അഖിൽ സത്യൻ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ. കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഫഹദ് ഈ സിനിമ ചെയ്യാമെന്നറിയിക്കുകയായിരുന്നു. അതിന് ശേഷം ഫഹദിന് വേണ്ടി സിനിമ മൊത്തത്തില്‍ ഞാന്‍ മാറ്റി എഴുതി. സീന്‍ ഒന്ന് മുതല്‍ തന്നെ പുതിയ പാച്ചുവായി മാറ്റി എഴുതി. കാരണം എനിക്ക് ഫഹദിന്റെ ഒരോ മാനറിസവും അറിയാം. ഞാൻ പ്രകാശനിലും പ്രണയകഥയിലും ഞാനത് കണ്ടിട്ടുണ്ട്.

Pachuvum Athbutha Vilakkum
Pachuvum Athbutha VilakkumPachuvum Athbutha Vilakkum

അഖിൽ സത്യൻ പറഞ്ഞത്

ശരിക്കും എനിക്ക് ഏറ്റവും അറിയുന്നതും ഏറ്റവും കംഫര്‍ട്ടബിളുമായ നടനാണ് ഫഹദ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ എനിക്ക് ഏറ്റവും കണക്ട് ചെയ്യാന്‍ കഴിയുന്ന, എന്റെ സെന്‍സ് ഓഫ് ഹ്യൂമറിന്റെ പരിധിയില്‍ വരുന്ന ഒരാളുമാണ് അദ്ദേഹം. എനിക്ക് എന്തും പറയാന്‍ പറ്റുന്ന എന്തും പറഞ്ഞ് ചിരിക്കാന്‍ പറ്റുന്ന ഒരാള്‍. ആ കംഫര്‍ട്ട് തന്നെയാണ് ഇതിന്റെ ഫസ്റ്റ് പ്രയോരിറ്റി. ഫഹദ് അതിഗംഭീര നടനാണെന്ന കാര്യം വളരെ സെക്കന്ററിയാണ്. അത് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. പക്ഷേ പാച്ചുവിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല പാച്ചു എന്ന കഥാപാത്രം ശരിക്കും നിവിന്‍ പോളിക്ക് വേണ്ടി ഉണ്ടാക്കിയിരുന്നതാണ്‌. നിവിൻ ആയിരുന്നു ആദ്യത്തെ പാച്ചു. പക്ഷേ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അത് നടക്കാതെ പോയി. പിന്നീട് വളരെ സാധാരണമായ ഒരു കൂടിക്കാഴ്ചയില്‍ ഞാന്‍ ഫഹദിനോട് ഈ കഥ പറഞ്ഞു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഫഹദ് ഈ സിനിമ ചെയ്യാമെന്നറിയിക്കുകയായിരുന്നു. അതിന് ശേഷം ഫഹദിന് വേണ്ടി സിനിമ മൊത്തത്തില്‍ ഞാന്‍ മാറ്റി എഴുതി. സീന്‍ ഒന്ന് മുതല്‍ തന്നെ പുതിയ പാച്ചുവായി മാറ്റി എഴുതി. കാരണം എനിക്ക് ഫഹദിന്റെ ഒരോ മാനറിസവും അറിയാം. ഞാൻ പ്രകാശനിലും പ്രണയകഥയിലും ഞാനത് കണ്ടിട്ടുണ്ട്. എന്തോ എന്റെ ഭാഗ്യത്തിന് പ്രകാശന്‍ കഴിഞ്ഞു വന്ന പത്ത് സിനിമകളും, ഞാന്‍ എണ്ണി നോക്കിയിട്ടുണ്ട് ഏകദേശം പത്ത് സിനിമകളിലും ഫഹദ് ബാക്ക് ടു ബാക്ക് വളരെ കോംപ്ലക്സ് ആയ കഥാപാത്രങ്ങളായിരുന്നു ചെയ്തു കൊണ്ടിരുന്നത്. അത് എനിക്ക് ഭയങ്കര അനുഗ്രഹമായിരുന്നു. ഫ്രീയായിട്ട് കിട്ടുന്ന ഒരു ഗോള്‍ പോസ്റ്റാണ് അത്. എനിക്കും അച്ഛനും മാത്രം ഗോളടിക്കാനാകുന്ന ഒരു ഗോള്‍ പോസ്റ്റായിരുന്നു അത്. ഫഹദ് ശരിക്കും ഇതിന് വേണ്ടി യാതൊരു വിധ പ്രിപ്പറേഷന്‍സും ചെയ്തിരുന്നില്ല. ആദ്യത്തെ നരേഷനില്‍ തന്നെ ഫഹദിന്റെ മനസ്സില്‍ ഈ കഥ കയറിയിരുന്നു. ഫഹദിന് അത്രയും വിശ്വാസവും ബോധ്യവും ഈ കഥാപാത്രത്തെക്കുറിച്ച് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ സുഖമായിട്ട് കൈയ്യും വീശി വന്ന് അഭിനയിച്ചിട്ട് പോയ സിനിമയായിരുന്നു ഇത്. ആ പ്രോസസ് ഞങ്ങള്‍ ഒരു ആസ്വദിക്കുകയും ചെയ്തു.

Pachuvum Athbutha Vilakkum
പത്ത് സിനിമകൾക്ക് ശേഷമെത്തുന്ന ഫഹദിന്റെ എന്റർടെയിനർ സിനിമ ഇതായിരിക്കും, അച്ഛന്റെ ഹാപ്പി ഫേസ് ടെൻഷൻ മാറ്റി: അഖിൽ സത്യൻ അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in