'വി സ്റ്റാന്‍ഡ് വിത്ത് സൂര്യ'; പിന്തുണയുമായി പാ രഞ്ജിത്ത്

'വി സ്റ്റാന്‍ഡ് വിത്ത് സൂര്യ'; പിന്തുണയുമായി പാ രഞ്ജിത്ത്
Published on

'ജയ് ഭീം' സിനിമയില്‍ വണ്ണിയാര്‍ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് സൂര്യക്കെതിരെ വണ്ണിയാര്‍ സമുദായക്കാര്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ സംവിധായകന്‍ പാ രഞ്ജിത്ത് നിലപാട് അറിയിച്ചിരിക്കുകയാണ്. വി സ്റ്റാന്‍ഡ് വിത്ത് സൂര്യ എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് പാ രഞ്ജിത്ത് സൂര്യയ്ക്ക് പിന്തുണയുമായി എത്തിയത്.

സിനിമയില്‍ വെണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം എന്നിവര്‍ മാപ്പ് പറയണം. അതോടൊപ്പം തന്നെ അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സമുദായത്തിലുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ വ്യക്തമാക്കി വെണ്ണിയാര്‍ സമുദായക്കാര്‍ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.

പി.എം.കെ നേതാവ് അന്‍പുമണി രാമദാസ് എംപി ജയ് ഭീമിന്റെ നിര്‍മ്മാതാവ് കൂടിയായ സൂര്യ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റൊരു സമുദായത്തെ മോശമായി ചിത്രീകരിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

ചിത്രത്തിലെ ക്രൂരനായ പോലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായക്കാരനല്ല. എങ്കിലും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമം ഉണ്ടായിരിക്കുന്നു, ഇത് സമുദായത്തില്‍ പെട്ടവര്‍ക്ക് വേദനയും അമര്‍ഷവും ഉണ്ടാക്കി. തെറ്റ് ചൂണ്ടിക്കാണിച്ചെങ്കിലും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചില്ല. ഇത് അടുത്ത സിനിമ റിലീസ് ചെയ്യുമ്പോള്‍ ബാധിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.

അതേസമയം നിരവധി പേര്‍ സൂര്യയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും ക്യാംപെയിനുകളും നടന്നു.

'വി സ്റ്റാന്‍ഡ് വിത്ത് സൂര്യ'; പിന്തുണയുമായി പാ രഞ്ജിത്ത്
'സെങ്കണി എന്നില്‍ നിന്ന് വിട്ടുപോയിട്ടില്ല, ചില സീനുകള്‍ ആലോചിക്കുമ്പോള്‍ ഇപ്പോഴും കണ്ണ് നിറയും': ലിജോ മോള്‍ അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in