'ഈ പ്രശ്നത്തിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മൾ ചോദ്യം ചെയ്യണം'; രജിനികാന്തിന്റെ രാമക്ഷേത്ര സന്ദർശനത്തെക്കുറിച്ച് പാ രഞ്ജിത്

'ഈ പ്രശ്നത്തിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മൾ ചോദ്യം ചെയ്യണം'; രജിനികാന്തിന്റെ രാമക്ഷേത്ര സന്ദർശനത്തെക്കുറിച്ച് പാ രഞ്ജിത്
Published on

ഇന്ത്യ വളരെ അപകടകരമായ ഭാവിയിലേക്കാണ് നീങ്ങുന്നതെന്ന് സംവിധായകൻ പാ രഞ്ജിത്. ഇന്ന് നമ്മുടെ വീടുകളിൽ കർപ്പൂരം കത്തിച്ചിട്ടില്ലെങ്കിൽ നമ്മളെ തീവ്രവാദികളാക്കാം എന്ന അവസ്ഥ വന്നിരിക്കുന്നു എന്നും ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ ജനങ്ങളുടെ മനസ്സിൽ നിന്നും നീക്കം ചെയ്യാനുള്ള ഉപകരണമായി കലയെ ഉപയോ​ഗപ്പെടുത്തണമെന്നും പാ രഞ്ജിത് പറഞ്ഞു. രജിനികാന്ത് രാമക്ഷേത്രത്തിൽ പോകുന്നത് അദ്ദേഹത്തിന്റെ ഇ്ഷ്ടമാണ്. ഇത് 500 വർഷം പഴക്കമുള്ള പ്രശ്‌നത്തിന്റെ പരിസമാപ്തിയാണെന്ന് അദ്ദേഹം പറഞ്ഞു എന്നാൽ ഈ പ്രശ്നത്തിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മൾ ചോദ്യം ചെയ്യണം എന്നും നിർമാണ ചിത്രമായ ബ്ലു സ്റ്റാറിന്റെ പ്രസ്സ് മീറ്റിൽ സംസാരിക്കവേ പാ രഞ്ജിത് പറഞ്ഞു.

പാ രഞ്ജിത് പറഞ്ഞത്:

ഇന്ന് നമ്മുടെ വീടുകളിൽ കർപ്പൂരം കത്തിച്ചില്ലെങ്കിൽ നമ്മളെ തീവ്രവാദികളായി കണക്കാക്കാം എന്ന അവസ്ഥ വന്നിരിക്കുന്നു. ഇന്ത്യ വളരെ അപകടകരമായ ഭാവിയിലേക്കാണ് നീങ്ങുന്നത്. അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ നമ്മൾ എങ്ങനെയുള്ള ഇന്ത്യയാണ് ജീവിക്കുക എന്ന ഭയം നമുക്കിടയിൽ ഉണ്ട്. നമ്മെ പഠിപ്പിച്ചുതന്ന പിന്തിരിപ്പൻ ആശയങ്ങൾ മായ്‌ക്കാനും നമ്മുടെ മനസ്സിൽ നിന്ന് വർഗീയ ആശയങ്ങൾ നീക്കം ചെയ്യാനും നമ്മുടെ കയ്യിലുള്ള ടൂളായ ആർട്ടിനെ ‍ഞങ്ങൾ ഉപയോ​ഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആ ആർട്ട് ജനങ്ങളിലേക്ക് എത്തണം. അത്തരത്തിൽ റീച്ചാവുന്ന ടൂളാണ് ആർട്ട്. ഇത് ജനങ്ങളുടെ മനസ്സിൽ വളരെ ഫോഴ്സ്ഫുള്ളായി കുത്തി വച്ചു കൊണ്ടിരിക്കുന്ന പിന്തിരിപ്പൻ ആശയങ്ങളെ ശരിയാക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആ വിശ്വാസത്തിലാണ് ആർട്ടിനെ നമ്മൾ കെെകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. തീർച്ചയായും ഇന്ത്യയെ അത്തരത്തിൽ ഒരു മോശമായ കാലഘട്ടത്തിലേക്ക് തള്ളി വിടാതിരിക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നമ്മൾ ചെയ്യണം.

രജിനികാന്ത് രാമക്ഷേത്രം സന്ദർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനോടും പാ രഞ്ജിത് പ്രതികരിച്ചു. രാമക്ഷേത്രത്തിൽ പോകുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് 500 വർഷം പഴക്കമുള്ള പ്രശ്‌നത്തിന്റെ പരിസമാപ്തിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പ്രശ്നത്തിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മൾ ചോദ്യം ചെയ്യണം. അദ്ദേ​ഹം ശരിയോ തെറ്റോ എന്നതിനപ്പുറം അതിനെക്കുറിച്ച് എനിക്ക് വിമർശനമുണ്ട്. പാ രഞ്ജിത് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in