'ഉള്ളറയിൽ ധിനി പോലെ ഞാൻ കാത്തുവച്ചേനെ നിന്നെ..'; ‘ഓശാന’യിലെ ആദ്യ ​ഗാനം 'നിൻ മിഴിയിൽ' പുറത്ത്

'ഉള്ളറയിൽ ധിനി പോലെ ഞാൻ കാത്തുവച്ചേനെ നിന്നെ..'; ‘ഓശാന’യിലെ ആദ്യ ​ഗാനം 'നിൻ മിഴിയിൽ' പുറത്ത്
Published on

എൻ.വി. മനോജിന്റെ സംവിധാനത്തിൽ വാഗതനായ ബാലാജി ജയരാജൻ നായകനായി എത്തുന്ന 'ഓശാന'യിലെ ആദ്യഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ‘നിൻ മിഴിയിൽ’ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണൻ ആണ്. മെജോ ജോസഫ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറാണ്. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. എം.ജെ.എൻ പ്രൊഡക്ഷൻസിന് വേണ്ടി മാർട്ടിൻ ജോസഫ് നിർമ്മിച്ച ചിത്രമായ 'ഓശാന' നവംബർ ഒന്നു മുതൽ തിയേറ്ററുകളിൽ റിലീസിനെത്തും.

ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിതനിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് മനോഹരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഓശാന’. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ എന്നിവർക്കൊപ്പം ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴൽഗൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യൻ, ജാൻവി മുരളീധരൻ തുടങ്ങിയവരാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

അക്കോസ്റ്റിക് ഗിറ്റാർ, ഉകുലെലെ, മാൻഡലിൻ, ഇലക്ട്രിക് ഗിറ്റാർ, ബാസ്സ് ഗിറ്റാർ എന്നിവ വായിച്ചിട്ടുള്ളത് സന്ദീപ് മോഹനാണ്. ജോഷി ആലപ്പുഴ ഫ്ലൂട്ടും, ബിജു അന്നമനട വീണയും, രൂപ രേവതി ഇലക്ട്രിക്ക് വയലിനും വായിച്ചിട്ടുണ്ട്. സഞ്ജയ് അറക്കൽ, ഷിജു എഡിയതേരിൽ, അമൽ രാജ് എന്നിവരാണ് ഗാനത്തിൻ്റെ റെക്കോർഡിംഗ് എൻജിനീയർമാർ. ഗാനത്തിന് സംഗീത സംവിധാനം, പ്രൊഡക്ഷൻ, പ്രോഗ്രാമിംഗ്, അറേഞ്ചിംഗ് എന്നിവ മെജോ ജോസഫും (എം2എം റെക്കോർഡ്സ്) പിച്ച് കറക്ഷൻ ഹെൽവിൻ കെ.എസുമാണ് നിർവഹിച്ചിട്ടുള്ളത്. ഓഡിയോ മാസ്റ്ററിംഗും മിക്സിംഗും നിർവഹിച്ചത് ഷിജു എഡിയതേരിൽ (ഓഡിയോജീൻ സൗണ്ട് സ്റ്റുഡിയോസ്, കൊച്ചി).

'ഓശാന'യുടെ ഛായാഗ്രഹണം മെൽബിൻ കുരിശിങ്കലും എഡിറ്റിംഗ് സന്ദീപ് നന്ദകുമാറുമാണ്. കലാസംവിധാനം ബനിത്ത് ബത്തേരിയും പ്രോജക്ട് ഡിസൈൻ ചെയ്തത് അനുക്കുട്ടൻ ഏറ്റുമാനൂരും സുൽഫിക്ക് ഷാ നെടുമ്പാശ്ശേരിയുമാണ്. അലക്സ് വി.വർഗീസാണ് കളറിസ്റ്റ് (തപസി). ശ്രീകുമാർ വള്ളംകുളം ചീഫ് അസോസിയേറ്റ് ഡയറക്ടറായും സെബിൻ കാട്ടുങ്കൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. സൗണ്ട് ഡിസൈൻ ജെസ്വിൻ മാത്യുവും ഓഡിയോഗ്രാഫി ജിജു ടി. ബ്രൂസും നിർവഹിച്ചു. മേക്കപ്പ് ജിത്തു പയ്യന്നൂരും വസ്ത്രാലങ്കാരം ദിവ്യ ജോബിയും കൈകാര്യം ചെയ്യുന്നു. വി.എഫ്.എക്സ് സിനിമാസ്കോപ്പ്. ഷിബിൻ സി. ബാബുവിൻ്റേതാണ് പബ്ലിസിറ്റി ഡിസൈനുകൾ, സ്റ്റിൽ ഫോട്ടോഗ്രാഫി സന്തോഷ് പട്ടാമ്പി. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് വി.എസ് വിനായകാണ്. പി.ആർ.ഒ വാഴൂർ ജോസ്. കമലാക്ഷൻ പയ്യന്നൂരാണ് പ്രൊഡക്ഷൻ കൺട്രോളർ, അനീഷ് വർഗീസ് ഫിനാൻസ് കൺട്രോളർ. ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ) ചിത്രത്തിൻ്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in