തൊണ്ണൂറ്റിമൂന്നാം ഓസ്‌ക്കാർ അവാർഡിൽ ഏഷ്യൻ സിനിമകൾക്ക് നേട്ടം. നൊമാഡ്ലാൻഡാണ് മികച്ച ചിത്രം. ഈ ചിത്രം സംവിധാനം ചെയ്ത ക്ലൂയി ചാവോയാണ് മികച്ച സംവിധായിക. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യന്‍ വംശജയുമാണ് ചൈനക്കാരിയായ ക്ലൂയി ചാവോ. ആന്തണി ഹോപ്കിൻസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ദി ഫാദർ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഫ്രാൻസെസ് മക്ഡോർമൻഡ് ആണ് മികച്ച നടി. ചിത്രം– നൊമാഡ്‍ലാൻഡ്.
ജൂദാസ് ആൻഡ് ദ് ബ്ലാക് മിസ്സീയ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുളള പുരസ്കാരം ഡാനിയൽ കലൂയ സ്വന്തമാക്കി. പ്രോമിസിങ് യങ് വുമൻ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം എമെറാൾ ഫെന്നെൽ സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥ ക്രിസ്റ്റഫർ ഹാംപ്റ്റൻ, ഫ്ലോറിയൻ സെല്ലെർ (ചിത്രം: ദ് ഫാദർ). മികച്ച ഛായാഗ്രഹണം: എറിക് മെസേർഷ്മിറ്റ് (ചിത്രം: മാൻക്).
മികച്ച ചിത്രം: നോമിഡ്ലാൻഡ് സംവിധാനം : ക്ലോളി ചാവോ (നൊമാഡ്‌ലാന്‍ഡ്) സഹനടി: യുങ് ജുങ് (മിനാരി) സഹനടന്‍: ഡാനിയല്‍ കലൂയ (ജൂദാസ് ആന്‍ഡ് ബ്ലാക്ക് മെസയ്യ) അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രം: അനഥര്‍ റൗണ്ട്ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം: സോള്‍ ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: മൈ ഒക്ടപസ് ടീച്ചര്‍ ഒറിജിനല്‍ സ്‌കോര്‍: സോള്‍ ഒറിജിനല്‍ സോങ്: ഫൈറ്റ് ഫോര്‍ യു ( ജൂദാസ് ആന്‍ഡ് ബ്ലാസ് മെസയ്യ) ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ: പ്രോമിസിങ് യങ് വുമണ്‍ അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ: ദി ഫാദര്‍ ഛായാഗ്രഹണം: മന്‍ക് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം കോസ്റ്റിയൂം ഡിസൈന്‍: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം ഫിലിം എഡിറ്റിങ്: സൗണ്ട് ഓഫ് മെറ്റല്‍ സൗണ്ട്: സൗണ്ട് ഓഫ് മെറ്റല്‍ ലൈവ് ആക്ഷന്‍ ഷോര്‍ട്ട്: ടു ഡിസ്റ്റന്റ് സ്ട്രയ്‌ഞ്ചേഴ്‌സ്.ആനിമേറ്റഡ് ഷോര്‍ട്ട്: ഇഫ് എനിത്തിങ് ഹാപ്പന്‍സ് ഐ ലവ് യു ഡോക്യുമെന്ററി ഷോര്‍ട്ട്: കൊളെറ്റ് വിഷ്വല്‍ ഇഫക്റ്റ്‌സ്: ടെനെറ്റ്. പ്രൊഡക്ഷന്‍ ഡിസൈന്‍: മന്‍ക്.