ദൃശ്യവിസ്മയമൊരുക്കാൻ ക്രിസ്റ്റഫർ നോളൻ ചിത്രം ; 'ഓപ്പൻഹൈമർ' ഒരുങ്ങുന്നത് സീറോ സി ജി ഐ ഷോട്ടുകളുമായി

ദൃശ്യവിസ്മയമൊരുക്കാൻ ക്രിസ്റ്റഫർ നോളൻ ചിത്രം ;  'ഓപ്പൻഹൈമർ' ഒരുങ്ങുന്നത് സീറോ സി ജി ഐ ഷോട്ടുകളുമായി
Published on

ആറ്റംബോംബിന്റെ പിതാവായ ശാസ്ത്രഞ്ജന്‍ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓപ്പൻഹൈമർ'. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ വിജയത്തിനായി ജെ. റോബർട്ട് ഓപ്പൻഹൈമർ സൃഷ്‌ടിച്ച ആറ്റം ബോംബ് എങ്ങനെയാണ് ലോകത്തെ തന്നെ മാറ്റിമറിച്ചത് എന്നാണ് സിനിമ കാണിക്കുന്നത്. ചിത്രത്തിൽ സി ജി ഐ ഷോട്ടുകളെ ഇല്ലെന്ന് സംവിധായകൻ ക്രിസ്റ്റഫർ നോളൻ യു എസ് എന്റർടൈൻമെന്റ് പോർട്ടൽ ആയ കൊളൈഡറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. കിലിയൻ മർഫിയാണ് ചിത്രത്തിൽ ഓപ്പൺഹൈമർ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തുക.

1945-ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ന്യൂക്ലിയർ ബോംബിന്റെ ആദ്യത്തെ പരീക്ഷണ സ്‌ഫോടനമായ ട്രിനിറ്റി ടെസ്റ്റ് ഓപ്പൺഹൈമർ ടീം പൂർണ്ണമായും CGI ഇല്ലാതെ പുനഃസൃഷ്ടിച്ചത് മുൻപ് വലിയ വാർത്തയായിരുന്നു. പൂർണ്ണമായും 70 mm ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ നോളൻ സിനിമയ്ക്കുണ്ട്. എമിലി ബ്ലണ്ട്, മാട്ട് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറെൻസ് പഗ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ജൂലൈ 21 ന് തിയറ്ററുകളിലെത്തുന്ന ചിത്രം നിർമിക്കുന്നത് യൂണിവേഴ്സൽ പിക്ചർസ്‌ ആണ്. ഹൊയ്തി വാൻ ഹൊയ്ടെമയാണ് ഓപ്പൺഹൈമറിനായി ക്യാമറ ചലിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in