'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ
Published on

മലയാളികൾ മാത്രമാണ് ഷമ്മിയെ ആ​ഘോഷിക്കുന്നത് എന്ന് നടൻ ഫഹദ് ഫാസിൽ. മധു. സി നാരായണന്റെ സംവിധാനത്തിൽ ഷെെൻ നി​​ഗം, സൗബിൻ ഷാഹിർ ശ്രീനാഥ് ഭാസി, അന്ന ബെൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു കുമ്പളങ്ങി നെെറ്റ്സ്. ചിത്രത്തിൽ ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഷമ്മിയെ സോഷ്യൽ മീഡിയ വലിയ തരത്തിൽ ആഘോഷിച്ചിരുന്നു. എന്നാൽ ഷമ്മി എന്ന കഥാപാത്രം പുരുഷ മേധാവിത്വത്തെയും പുരുഷാധിപത്യത്തെയും കാണിക്കുന്നതാണ് എന്നും ഇന്നത്തെ സമൂഹത്തിൽ ഇത്തരം പെരുമാറ്റങ്ങളെ തിരിച്ചറിയാനും വിളിച്ചുപറയാനും സ്ത്രീകൾക്ക് കഴിയുന്നുണ്ട് എന്നതിൽ തനിക്ക് സന്തോഷുണ്ടെന്നും ഫഹ​ദ് ഒൺമനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്. കാരണം അവർക്ക് അയാൾ വളരെ പരിചിതനാണ്. അങ്ങനെയുള്ളവരെ ഞാൻ എൻ്റെ ജീവിതത്തിലും കണ്ടിട്ടുണ്ട്. അടുക്കളയിൽ പുരുഷന്മാർ മുണ്ട് മാത്രം ധരിച്ച് നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പാചകം ചെയ്യാനോ സഹായിക്കാനോ അല്ലാതെ അവർക്ക് അവിടെ എന്താണ് സ്ഥാനം? അത്തരത്തിലുള്ള ചിത്രങ്ങൾ ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്, ഇത് പുരുഷ മേധാവിത്വത്തെയും പുരുഷാധിപത്യത്തെയും കാണിക്കുന്നതാണ്. മറ്റൊരു സംസ്ഥാനത്തും സമാനമായ ഈ ഒരു കാഴ്ച നിങ്ങൾക്ക് കാണാൻ കഴിയില്ല. ഇന്നത്തെ സമൂഹത്തിൽ ഇത്തരം പെരുമാറ്റങ്ങളെ തിരിച്ചറിയാനും വിളിച്ചുപറയാനും സ്ത്രീകൾക്ക് കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ഫഹ​ദ് കൂട്ടിച്ചേർത്തു.

സമൂഹത്തിലെ സ്റ്റീരിയോടൈപ്പ് ചിന്താഗതികളെ ചോദ്യം ചെയ്ത ഫാമിലി ഡ്രാമ ആയിരുന്നു ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ 'കുമ്പളങ്ങി നൈറ്റ്സ്'. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, ഗ്രേസ് ആന്റണി, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in