'ഒടിയന്‍' മാണിക്യന്‍ ഹിന്ദിയിലേക്ക്; ട്രെയിലര്‍ പുറത്ത്

'ഒടിയന്‍' മാണിക്യന്‍ ഹിന്ദിയിലേക്ക്; 
ട്രെയിലര്‍ പുറത്ത്
Published on

വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഒടിയൻ ഹിന്ദിയിലേക്ക്. ഹിന്ദി മൊഴിമാറ്റ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്.

പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കൽപത്തെ ആധാരമാക്കി ഒരുങ്ങിയ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഹരികൃഷ്ണനാണ്. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

2018 ഡിസംബർ 14ന് റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി. മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകളുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം ഇടം നേടിയിരുന്നു. ഉത്തർ പ്രദേശിലെ വാരണാസിയിലാണ് ഒടിയന്റെ ചിത്രീകരണം ആരംഭിച്ചത്. പാലക്കാട്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 12 മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുവാൻ 25 ദിവസം വേണ്ടിവന്നു. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in