' ആറാഴ്ചക്ക് ശേഷം മതി ഒ. ടി. ടി. റിലീസ്; ലംഘിച്ചാൽ താരങ്ങൾക്കും നിർമ്മാതാവിനുമെതിരെ ജനുവരി 1 മുതൽ നടപടിക്ക് ഫിയോക്ക്

' ആറാഴ്ചക്ക് ശേഷം മതി ഒ. ടി. ടി. റിലീസ്; ലംഘിച്ചാൽ താരങ്ങൾക്കും നിർമ്മാതാവിനുമെതിരെ ജനുവരി 1 മുതൽ നടപടിക്ക് ഫിയോക്ക്
Published on

സിനിമകൾ തീയേറ്റർ റിലീസിന് ആറാഴ്ചകൾക്ക് ശേഷം മാത്രം ഒ ടി. ടി. യിൽ റിലീസ് ചെയ്താൽ മതിയെന്ന കടുത്ത തീരുമാനവുമായി ഫിയോക്ക്. തീരുമാനമംഗീകരിക്കാത്ത നിർമ്മാതാക്കളുമായോ, വിതരണക്കാരുമായോ, നടീനടന്മാരുമായോ സഹകരിക്കില്ലെന്നാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോ​ക് ജനറൽ ബോഡിയിലെ തീരുമാനം. ഓണം റിലീസുകൾക്ക് മുന്നോടിയായും ഫിയോക് ഇതേ നിർദേശവുമായി വന്നിരുന്നു.

42 ദിവസങ്ങൾക്ക് ശേഷം തിയറ്റർ റിലീസ് ചെയ്ത സിനിമകൾ ഒടിടിക്ക് നൽകുന്നതിനെതിരെയായിരുന്നു അന്നും ഫിയോക് എതിർപ്പുയർത്തിയത്. ആറാഴ്ചക്ക് മുൻപുള്ള റിലീസ് അനുവദിക്കില്ലെന്നും നടപടി ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുത്തുമെന്നും ഫിയോക് പ്രതിനിധി സുരേഷ് ഷേണായി ദ ക്യുവിനോട് പ്രതികരിച്ചു.

തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ 42 ദിവസങ്ങൾക്കകം തന്നെ ഒ ടി ടി യിൽ എത്തുന്ന സാഹചര്യത്തിലാണ് നടപടികൾ കടുപ്പിച്ചത്. അത്തരം സിനിമകളുമായും സിനിമാ പ്രവർത്തകരുമായും സഹകരിക്കേണ്ടതില്ലെന്നാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്ക്)യുടെ തീരുമാനം. പുതിയ തീരുമാനത്തിന്റെ ഭാഗമായി സിനിമയുമായി ചേർന്ന് പ്രവർത്തിക്കുന്നവർക്കെല്ലാം കത്ത് അയക്കുമെന്നും ഔദ്യോഗിക ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. മുൻപും തീയേറ്ററിൽ റിലീസ് ചെയ്തതിനു 42 ദിവസത്തിനു ശേഷം മാത്രമേ ടി ടി റിലീസ് പാടുകയുള്ളുവെന്ന നിലപാടെടുത്തിരുന്ന ഫിയോക്ക്. തീയേറ്റർ റിലീസിന് പകരം ദുൽഖർ സൽമാന്റെ സല്യൂട്ട് എന്ന ചിത്രം ഓ ടി ടി യിൽ റിലീസ് ചെയ്തതിനെതിരെ വിലക്ക് നടപടികളുമായി ഫിയോക് രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in