ആ കൺഫ്യൂഷൻ കാരണമാണ് 96 ലെ റോൾ എന്നിലേക്ക് എത്താതിരുന്നത്, തൃഷ അല്ലാതെ മറ്റൊരാളെ ആ കഥാപാത്രമായി സങ്കൽപ്പിക്കാൻ സാധിക്കില്ല; മഞ്ജു വാര്യർ

ആ കൺഫ്യൂഷൻ കാരണമാണ് 96 ലെ റോൾ എന്നിലേക്ക് എത്താതിരുന്നത്, തൃഷ അല്ലാതെ മറ്റൊരാളെ ആ കഥാപാത്രമായി സങ്കൽപ്പിക്കാൻ സാധിക്കില്ല; മഞ്ജു വാര്യർ
Published on

96 -ലെ ജാനു എന്ന കഥാപാത്രത്തിന് വേണ്ടി തന്നെ പരി​ഗണിച്ചിരുന്നുവെന്ന് നടി മഞ്ജു വാര്യർ. സി പ്രേം കുമാറിന്റെ സംവിധാനത്തിൽ വിജയ് സേതുപതി, തൃഷ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു 96. ചിത്രത്തിലെ ജാനു എന്ന കഥാപാത്രത്തിന് വേണ്ടി അവർ തന്നെ വിളിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും ആ അന്വേഷണം തന്റെ അടുത്ത് എത്തിയില്ല എന്ന് മഞ്ജു വാര്യർ പറയുന്നു. ഡേറ്റിന്റെ കാര്യത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുണ്ടായ ആശങ്കമൂലമാണ് ആ ചിത്രത്തിലേക്കുള്ള അവസരം മാറിപ്പോയത്. ഒരു അവാർഡ് ദാന ചടങ്ങിനിടെ നടൻ വിജയ് സേതുപതിയാണ് ഇതിനെക്കുറിച്ച് തന്നോട് പറഞ്ഞത് എന്നും അങ്ങനെയാണ് ഇക്കാര്യത്തെക്കുറിച്ച് താൻ അറിഞ്ഞത് എന്നും മഞ്ജു വാര്യർ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മഞ്ജു വാര്യർ പറഞ്ഞത്:

96 ലെ കഥപാത്രത്തിന് വേണ്ടിയുള്ള കോൾ എന്റെ അടുത്ത് എത്തിയിട്ടുണ്ടായിരുന്നില്ല. അവർ എന്നെ വിളിക്കാൻ ശ്രമിച്ചു. പക്ഷേ ആ അന്വേഷണം എന്റെ അടുത്ത് എത്തിയില്ല, അതിന് മുമ്പ് അത് വേറെ വഴിക്ക് പോയി. വിജയ് സേതുപതിയാണ് എന്നോട് ഈ കാര്യം പറഞ്ഞത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒരു അവാർഡ് ഫങ്കഷന്‌ തമ്മിൽ കണ്ട സമയത്താണ് വിജയ് സേതുപതി സാർ ഇക്കാര്യം പറഞ്ഞത്. ആ സമയത്ത് അവർക്ക് സിനിമയുടെ കാര്യത്തിൽ ഡേറ്റ് കൺഫ്യൂഷൻ ഉണ്ടായിരുന്നു. അവർക്ക് തന്നെ അതിലൊരു പിടിയില്ലാതിരുന്നത് കൊണ്ടാണ് എന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി അവർ ആ ശ്രമം പകുതി വഴിക്ക് ഉപേക്ഷിച്ചത്. പിന്നീട് തൃഷയാണ് ആ റോൾ ചെയ്തത്. ഞാൻ വിടുതലെെയിൽ ജോയിൻ ചെയ്യാൻ പോകുന്ന ദിവസം പ്രേമിന് ഞാൻ മെസേജ് അയച്ചിരുന്നു. നിങ്ങളോ എന്നെ വർക്ക് ചെയ്യാൻ സമ്മതിച്ചില്ല, ഞാൻ ദേ വിജയ് സേതുപതിയുടെ കൂടെ അഭിനയിക്കാൻ പോവുകയാണ് എന്ന്. എല്ലാത്തിലും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്നത് പോലെയാണ് അത്. 96 എന്ന സിനിമയിൽ എനിക്ക് പോലും തൃഷ അല്ലാതെ മറ്റൊരു ആളെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല.

Related Stories

No stories found.
logo
The Cue
www.thecue.in