സിനിമ പഴയപടിയാകാന്‍ സെപ്തംബര്‍ കഴിയും; ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കൂടുതല്‍ സമയമെടുക്കും

സിനിമ പഴയപടിയാകാന്‍ സെപ്തംബര്‍ കഴിയും; ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കൂടുതല്‍ സമയമെടുക്കും

Published on

സെപ്തംബറോടെ മാത്രമേ തമിഴ് സിനിമാ മേഖല പഴയനിലയിലാകൂ എന്ന് ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) പ്രസിഡന്റ് ആര്‍ കെ സെല്‍വമണി. ലോക്ക് ഡൗണ്‍ ഔദ്യോഗികമായി പിന്‍വലിച്ചതിന് ശേഷം മാത്രമേ ഷൂട്ടിങ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് തീരുമാനിക്കാനാകൂ. ജൂണ്‍ മുതല്‍ പരിമിതമായ രീതിയില്‍ ഷൂട്ടിങ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാല്‍ സെപ്തംബറോടെ മാത്രമേ ഇത് പഴയനിലയിലാകൂ എന്നും ആര്‍ കെ സെല്‍വമണി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമ അവശ്യമേഖല അല്ലാത്തതിനാല്‍, ലോക്ക് ഡൗണ്‍ ഭാഗീകമായി നീക്കിയാലും സിമിമാ മേഖലയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കാനാകില്ല. മെയ് മാസത്തില്‍ ജോലികള്‍ ആരംഭിക്കാനാകുമോ എന്നത് പോലും സംശയമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ യൂണിറ്റ് അംഗങ്ങളിലും കൊവിഡ് പരിശോധന നടത്തി, സാമൂഹിക അകലം പാലിച്ച് കൊണ്ട് സിനിമാ ജോലികള്‍ ആരംഭിച്ചുകൂടെ എന്ന ചോദ്യത്തിന്, സിനിമ സെറ്റുകളില്‍ അത് സാധിക്കില്ലെന്നാണ് സെല്‍വമണി നല്‍കിയ മറുപടി.

ഷൂട്ടിങ് സെറ്റുകളില്‍ സാമൂഹിക അകലം പാലിക്കുക എന്നത് പ്രാവര്‍ത്തികമായ കാര്യമല്ല. നായകനും നായികയ്ക്കും ഒരുമിച്ച് അഭിനയിക്കേണ്ടി വരും. അതുപോലെ ക്യാമറമാനും, സംവിധായകനും ഒരുമിച്ച് ജോലിചെയ്യണം. എല്ലാവര്‍ക്കും ഫെയ്‌സ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കാം, പക്ഷെ അകലം പാലിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. യൂണിയനിലെ 25,000 അംഗങ്ങള്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തുക എന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതുവരെ യൂണിയനില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണെന്നും സെല്‍വമണി പറഞ്ഞു.

പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കുക എന്നത് ശ്രമകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപാവലിയോട് കൂടിയായിരിക്കാം ആളുകള്‍ തിയേറ്ററുകളില്‍ വന്ന് തുടങ്ങുക. ദിവസവേതന ജീവനക്കാര്‍ക്കായി വിവിധ അഭിനേതാക്കളില്‍ നിന്ന് ലഭിച്ച സംഭാവനകള്‍ പര്യാപ്തമല്ലെന്നും ആര്‍ കെ സെല്‍വമണി പറഞ്ഞു.

logo
The Cue
www.thecue.in