96-ാമത് ഓസ്കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചു. 23 വിഭാഗങ്ങളിലേയ്ക്കുള്ള നാമനിര്‍ദേശപട്ടികയാണ് അഭിനേതാക്കളായ സാസി ബീറ്റ്‌സും ജാക്ക് ക്വെയ്‌ഡും ചേര്‍ന്ന് പ്രഖ്യാപിച്ചത്. ഈ വർഷത്തെ ഹോളിവുഡ് ബോക്സ് ഓഫീസ് ഹിറ്റുകളായ ഓപ്പൺഹൈമറും ബാർബിയുമാണ് ഓസ്കാർ നാമനിർദേശം പട്ടികയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹനടൻ ഉൾപ്പടെ 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ 'ഒപ്പെൻഹെയ്മറാണ്' മുന്നിൽ. ഇന്ത്യയെ പ്രതിനിധീകരിച്ച് നിഷ പൗജ സംവിധാനം ചെയ്ത ഡോക്യുമെന്ററിയായ 'ടു കില്‍ എ ടൈഗര്‍' മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നു.
11 നോമിനേഷനുകളുമായി യോർഗോസ് ലന്തിമോസ് ചിത്രം 'പുവർ തിങ്ങ്സ്', 10 നോമിനേഷനുമായി മാർട്ടിൻ സ്കോർസേസിന്റെ കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ, എട്ട് നോമിനേഷനുകളുമായി ഗ്രെറ്റ ഗെർവിഗിന്റെ ബാർബി എന്നീ ചിത്രങ്ങളാണ് നാമനിർദ്ദേശപ്പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്. മികച്ച സഹനടൻ, വസ്ത്രാലങ്കാരം, മികച്ച സഹനടി, ഒറിജിനൽ ഗാനം, പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ചിത്രം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ബാർബിയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. സംവിധായിക ഗ്രേറ്റ ഗെർവിക്കിനും നടി മാർഗരറ്റ് റോബിക്കും നോമിനേഷിനിൽ ഇടം നേടാനായില്ല എന്നതും ശ്രദ്ധേയമാണ്. മികച്ച സഹനടനുള്ള പട്ടികയിൽ ഒപ്പെൻഹെയ്‌മറിലെ പ്രകടനത്തിന് റോബർട്ട് ഡൗണി ജൂനിയറും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിലെ പ്രകടനത്തിന് റോബർട്ട് ഡി നിറോയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ജാര്‍ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയാണ് ടു കിൽ എ ടെെഗർ. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കില്‍ എ ടൈഗര്‍ ഇതുവരെ നേടിയിട്ടുള്ളത്. 93 രാജ്യങ്ങളില്‍ നിന്നുള്ള അക്കാദമി അംഗങ്ങളാണ് നാമനിര്‍ദേശപട്ടികയിലേയ്ക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ഫെബ്രുവരി 22 മുതല്‍ 27 വരെ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെയാണ് വിജയികളെ തീരുമാനിക്കുക. അവാർഡുകൾ മാർച്ച് 10 ന് ലോസ് ഏഞ്ചൽസിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
മികച്ച ചിത്രം
അമേരിക്കൻ ഫിക്ഷൻ
അനാട്ടമി ഓഫ് എ ഫാൾ
ബാർബി
ദ ഹോൾഡോവേര്സ്
കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ
മാസ്‌ട്രോ
ഒപ്പെൻഹെയ്‌മർ
പാസ്റ്റ് ലൈവ്സ്
പുവർ തിങ്ങ്സ്
ദ സോൺ ഓഫ് ഇന്റെസ്റ്റ്
മികച്ച സംവിധായകൻ
ജസ്റ്റിനെ ട്രീറ്റ് – അനാട്ടമി ഓഫ് എ ഫാൾ
മാർട്ടിൻ സ്കോർസെസെ – കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ
ക്രിസ്റ്റഫർ നോളൻ – ഒപ്പെൻഹെയ്‌മർ
യോർഗോസ് ലന്തിമോസ് – പുവർ തിങ്ങ്സ്
ജോനാതൻ ഗ്ലെസർ – ദ സോൺ ഓഫ് ഇന്റെരെസ്റ്റ്
മികച്ച നടി
അന്നേറ്റെ ബെനിങ് – ന്യാദ്
ലില്ലി ഗ്ലാഡ്സ്റ്റോൺ – കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ
സാന്ദ്ര ഹ്യുള്ളർ – അനാട്ടമി ഓഫ് എ ഫാൾ
കാരെ മുള്ളിഗൻ – മാസ്‌ട്രോ
എമ്മ സ്റ്റോൺ – പുവർ തിങ്ങ്സ്
മികച്ച നടൻ
ബ്രാഡ്ലി കൂപ്പർ - മാസ്‌ട്രോ
കോൾമൻ ഡോമിംഗോ - റസ്റ്റിൻ
പോൾ ഗിയമറ്റി - ദ ഹോൾഡോവേര്സ്
കിലിയൻ മർഫി - ഒപ്പെൻഹെയ്‌മർ
ജെഫ്രി വറൈറ് - അമേരിക്കൻ ഫിക്ഷൻ