‘മോഹന്‍ലാല്‍ ചിത്രവുമായി മത്സരത്തിനില്ല’; കൂടത്തായ് ചിത്രവുമായി മുന്നോട്ട് തന്നെയെന്ന് ഡിനി

‘മോഹന്‍ലാല്‍ ചിത്രവുമായി മത്സരത്തിനില്ല’; കൂടത്തായ് ചിത്രവുമായി മുന്നോട്ട് തന്നെയെന്ന് ഡിനി

Published on

കൂടത്തായ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ പ്രഖ്യാപിച്ച ചിത്രവുമായി മുന്നോട്ട് തന്നെയെന്ന് നടി ഡിനി ഡാനിയേല്‍. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രവുമായി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡിനി പറഞ്ഞു. തങ്ങളുടെ പ്രൊജക്ടിനെ ഒരു വെറും സിനിമയായി കാണണം. 1966ലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കി രണ്ട് ചിത്രങ്ങള്‍ ഇറങ്ങി. ഒരേ സമയം വാശിയോടെ വന്ന സിനിമകളുടെ നിര്‍മ്മാണ രംഗത്തു നിന്ന് രണ്ട് ബാനറുകളും തുടക്കം മുതലേ പിന്‍മാറിയില്ല. 1967 ല്‍ ജൂണ്‍ മാസത്തില്‍ തന്നെ റിലീസായ രണ്ട് ചിത്രങ്ങളും വിജയമായിരുന്നെന്നും നടി ചൂണ്ടിക്കാട്ടി. ഇതിഹാസങ്ങളോട് മത്സരിക്കാന്‍ തങ്ങളില്ലെന്ന് ഡിനി 'ദ ക്യു'വിനോട് പ്രതികരിച്ചു.

ഞങ്ങളുടേത് വളരെ ചെറിയ ഒരു പ്രൊജക്ടാണ്. മത്സരിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല. ചലച്ചിത്രമേഖലയിലെ ഇതിഹാസങ്ങളോട് താരതമ്യം ചെയ്യാവുന്നതിന്റെ ഏഴയലത്ത് ഞങ്ങളില്ല.  

ഡിനി ഡാനിയേല്‍

ആന്റണി പെരുമ്പാവൂരോ ആശിര്‍വാദ് സിനിമാസിലെ ആരെങ്കിലുമോ തങ്ങളുടെ ക്രൂവുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. കൂടത്തായി യാതൊരു മത്സരങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുന്‍വിധികള്‍ക്കു വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണാനാണ് അപേക്ഷയെന്നും ഡിനി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ നായകനാക്കിയെത്തുന്ന കൂടത്തായി ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നതിന് മുന്നേ തങ്ങള്‍ നിര്‍മ്മാണം ആരംഭിച്ചെന്നും ആശിര്‍വാദ് സിനിമാസിന്റെ പ്രഖ്യാപനം ഞെട്ടിച്ചെന്നും ഡിനി കഴിഞ്ഞ ദിവസം പറഞ്ഞത് വാര്‍ത്തയായിരുന്നു. ഒക്ടോബര്‍ എട്ടിന് 'കൂടത്തായ്' സിനിമയുടെ ഔദ്യോഗിക ജോലികള്‍ ആരംഭിച്ചിതാണ്. ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നെന്നും ഡിനി പ്രതികരിച്ചു.

‘മോഹന്‍ലാല്‍ ചിത്രവുമായി മത്സരത്തിനില്ല’; കൂടത്തായ് ചിത്രവുമായി മുന്നോട്ട് തന്നെയെന്ന് ഡിനി
കൂടത്തായ് കൂട്ടക്കൊല സിനിമയാക്കാന്‍ തിരക്ക്; മോഹന്‍ലാല്‍ ചിത്രത്തിന്റെ വാര്‍ത്ത ഞെട്ടിച്ചെന്ന് നടി ഡിനി

സിനിമാ-സീരിയല്‍ നടിയായ ഡിനി, ഡോളി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. റോണെക്സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുമെന്നും അലക്സ് ജോസഫ് നിര്‍മ്മിക്കുമെന്നും 'കൂടത്തായ്' പോസ്റ്ററിലുണ്ടായിരുന്നു.

കൂടത്തായ് പരമ്പരക്കൊലയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ആരെന്ന് പുറത്തുവിട്ടിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുകയെന്ന് അറിയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കുറ്റാന്വേഷണ കഥ ആശിര്‍വാദ് സിനിമയാക്കാനിരിക്കുകയായിരുന്നു.

‘മോഹന്‍ലാല്‍ ചിത്രവുമായി മത്സരത്തിനില്ല’; കൂടത്തായ് ചിത്രവുമായി മുന്നോട്ട് തന്നെയെന്ന് ഡിനി
ഇറ്റലി ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലില്‍ സജിന്‍ ബാബുവിന്റെ ബിരിയാണിക്ക് അവാര്‍ഡ്

ഈ തിരക്കഥയ്ക്ക് പകരം കൂടത്തായി കൂട്ടക്കൊല പ്രമേയമാക്കുകയാണ്. എന്നാല്‍ നേരത്തേ തയ്യാറാക്കിയ കഥ പൂര്‍ണമായും ഒഴിവാക്കാതെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും വിവരമുണ്ട്. കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേര്‍ 14 വര്‍ഷത്തിനിടെ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞുവീണ് മരിച്ചതിലെ ദുരൂഹതയാണ് കൊലപാതക കേസിന്റെ ചുരുളഴിച്ചത്. വീട്ടുകാരിയായ ജോളി ജോസഫ് സ്വത്തുതട്ടിയെടുക്കാന്‍ ഓരോരുത്തരെയായി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

‘മോഹന്‍ലാല്‍ ചിത്രവുമായി മത്സരത്തിനില്ല’; കൂടത്തായ് ചിത്രവുമായി മുന്നോട്ട് തന്നെയെന്ന് ഡിനി
‘സ്ത്രീവിരുദ്ധ ട്രോളുകള്‍ ആഘോഷിക്കുന്നവരോട്, സീരിയല്‍ കില്ലര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ ബഹുഭൂരിപക്ഷവും പുരുഷന്‍മാരായിരിക്കും’ 

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in