'നുണക്കുഴി'യിലൂടെ ബേസില്‍ ജോസഫ്-നിഖില വിമല്‍ കോംബോ വീണ്ടും സ്‌ക്രീനിലെത്തുന്നു

'നുണക്കുഴി'യിലൂടെ ബേസില്‍ ജോസഫ്-നിഖില വിമല്‍ കോംബോ വീണ്ടും സ്‌ക്രീനിലെത്തുന്നു

Published on

ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം ബേസില്‍ ജോസഫ്-നിഖില വിമല്‍ കോംബോ ജീത്തു ജോസഫ് ചിത്രമായ നുണക്കുഴിയിലൂടെ വീണ്ടും സ്‌ക്രീനിലെത്തുന്നു. സൂപ്പര്‍ഹിറ്റായി മാറിയ ഗുരുവായൂരമ്പലനടിയിലിനു ശേഷം ബേസിലും നിഖിലയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആരാധക പ്രതീക്ഷയേറെയാണ്. ജീത്തു ജോസഫിന്റെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഗ്രേസ് ആന്റണിയാണ് ബേസിലിന്റെ ജോടിയായി എത്തുന്നത്. കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമായ നുണക്കുഴിയുടെ ട്രെയിലറില്‍ ബേസില്‍ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാണ്. എന്നാല്‍ നിഖിലയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളൊന്നും ട്രെയിലറിലില്ല. സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഭാഗ്യദേവത'യില്‍ ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷം അഭിനയിച്ച് സിനിമയിലെത്തിയ നിഖില വിമല്‍ സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലെ സലോമി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ദിലീപ് ചിത്രമായ 'ലവ് 24x7'ല്‍ ആദ്യമായി നായികവേഷത്തിലെത്തിയ താരം പിന്നീടങ്ങോട് മലയാളത്തിലെയും തമിഴിലെയും മുന്‍നിര താരങ്ങളുടെ നായികയായ് അഭിനയിച്ചു. 'അരവിന്ദന്റെ അതിഥികള്‍''ഒരു യമണ്ടന്‍ പ്രേമകഥ','അയല്‍വാശി', 'കൊത്ത്', 'പോര്‍ തൊഴില്‍', 'വെട്രിവേല്‍''ജോ ആന്‍ഡ് ജോ', 'ഗുരുവായൂരമ്പലനടയില്‍' എന്നിവ നിഖിലയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 'നുണക്കുഴി'യിലും തികച്ചും ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നിഖില വിമല്‍ അവതരിപ്പിക്കുന്നത്.

2024 ഓഗസ്റ്റ് 15നാണ് 'നുണക്കുഴി' തിയറ്റര്‍ റിലീസ് ചെയ്യുന്നത്. 'ട്വല്‍ത്ത് മാന്‍', 'കൂമന്‍' എന്നിവയുടെ തിരക്കഥ രചിച്ച കെ ആര്‍ കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. സെന്‍സറിംങ് കഴിഞ്ഞ ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സാഹില്‍ എസ് ശര്‍മ്മയാണ്. ആശിര്‍വാദ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ് (സരിഗമ): സൂരജ് കുമാര്‍, ആശിഷ് മെഹ്റ, അനുരോദ് ഗുസൈന്‍, രതി ഗലാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ (ബെഡ്‌ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈന്‍ പ്രൊഡ്യൂസര്‍: ബെഡ്‌ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താന്‍, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍: രോഹിത്, രാഹുല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടേര്‍സ്: സോണി ജി സോളമന്‍, അമരേഷ് കുമാര്‍ കെ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടേര്‍സ്: മാര്‍ട്ടിന്‍ ജോസഫ്, ഗൗതം കെ നായനാര്‍, സെക്കന്‍ഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യന്‍, ഏരിയല്‍ സിനിമാറ്റോഗ്രഫി: നിതിന്‍ അന്തിക്കാടന്‍, സ്‌പോട്ട് എഡിറ്റര്‍: ഉണ്ണികൃഷ്ണന്‍ ഗോപിനാഥന്‍, ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: വിനീത് ബാലചന്ദ്രന്‍, അഖിലേഷ് കൊയിലാണ്ടി, റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍: സുബൈര്‍ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, കളറിസ്റ്റ്: ലിജു പ്രഭാഷകര്‍, വി.എഫ്.എക്‌സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റില്‍സ്: ബെന്നറ്റ് എം വര്‍ഗീസ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കല്‍റ, പിആര്‍ഒ&മാര്‍ക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍

logo
The Cue
www.thecue.in