ഡാർക്ക് ഹ്യൂമറർ ചിത്രവുമായി അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, 'പ്രാവിൻകൂട് ഷാപ്പ്' സെക്കന്റ് ലുക്ക് പോസ്റ്റർ

ഡാർക്ക് ഹ്യൂമറർ ചിത്രവുമായി അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, 'പ്രാവിൻകൂട് ഷാപ്പ്' സെക്കന്റ് ലുക്ക് പോസ്റ്റർ
Published on

അൻവർ റഷീദ് നിർമ്മിച്ച് നവാ​ഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'പ്രാവിൻകൂട് ഷാപ്പിന്റെ' സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. മരക്കൊമ്പിലിരിക്കുന്ന ഒരു പ്രാവിന്റെ ആകൃതിയിൽ കഥാപാത്രങ്ങളെ അണിനിരത്തിയിരിക്കുന്ന കൗതുകമുണർത്തുന്നൊരു പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സൗബിൻ, ബേസിൽ, ചെമ്പൻ, ചാന്ദിനി തുടങ്ങിയവരെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. സൗബിൻ ഷാഹിർ കള്ളു ഷാപ്പിനകത്ത് ചീട്ട് കളിക്കാനിരിക്കുന്നതും ബേസിൽ ജോസഫ് പൊലീസ് യൂണിഫോമിൽ തലപുകച്ച് ഇരിക്കുന്നതുമാണ് പ്രാവിൻകൂട് ഷാപ്പ് ഫസ്റ്റ് ലുക്കായി മുമ്പ് പുറത്തുവിട്ടിരുന്ന പോസ്റ്റർ. 'ആവേശം' എന്ന സിനിമക്ക് ശേഷം അൻവർ റഷീദ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന സിനിമ കൂടിയാണ് 'പ്രാവിൻകൂട് ഷാപ്പ്'.

ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശ്രീരാജ് ശ്രീനിവാസൻ. നിരവധി പുരസ്കാരങ്ങൾ നേടുകയും ചർച്ചയാവുകയും ചെയ്ത 'തൂമ്പ' എന്ന ഷോർട് ഫിലിം ഒരുക്കിയ സംവിധായകനാണ് ശ്രീരാജ് ശ്രീനിവാസ്. ശ്രീരാജിന‍്റേത് തന്നെയാണ് തിരക്കഥയും. എറണാകുളത്തും തൃശ്ശൂരിലുമായാണ് പ്രാവിൻകൂട് ഷാപ്പിന്റെ ചിത്രീകരണം നടന്നത്. ഡാർക്ക് കോമഡി ഴോണറിലെത്തുന്ന ചിത്രം ഡിസംബറിൽ തിയറ്ററുകളിലെത്തും. ചാന്ദ്‌നീ ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, (പ്രതാപൻ കെ.എസ്. തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് '' പ്രാവിൻ കൂട് ഷാപ്പ് ". തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയാണ് ചിത്രത്തിന്റെ സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ഗാനരചന-മു രി, എഡിറ്റര്‍ - ഷഫീഖ് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, എഡിറ്റർ: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എ.ആർ. അൻസാർ, വസ്ത്രങ്ങൾ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ARE മാനേജർ: ബോണി ജോർജ്, കളറിസ്റ്റ്: ശ്രീക് വാരിയർ, VFX: മുട്ട വെള്ള, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ഡിസൈൻ: യെല്ലോടൂത്ത്, വിഷ്വൽ പ്രമോഷനുകൾ: സ്നേക്ക്പ്ലാൻ്റ്, പിആർഒ: ആതിര ദിൽജിത്ത്, എ.എസ്. ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in