നുണക്കഥയിലൂടെ രസിപ്പിക്കാന്‍ ബേസില്‍ ജോസഫ്; 'നുണക്കുഴി' ഇന്ന് മുതല്‍ തിയറ്ററുകളില്‍

നുണക്കഥയിലൂടെ രസിപ്പിക്കാന്‍ ബേസില്‍ ജോസഫ്; 'നുണക്കുഴി' ഇന്ന് മുതല്‍ തിയറ്ററുകളില്‍
Published on

ത്രില്ലര്‍ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച് ബേസില്‍ ജോസഫ് നായകനാകുന്ന 'നുണക്കുഴി' ഇന്ന് മുതല്‍ തിയറ്ററുകളില്‍. ഫണ്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. പക്വതയില്ലാത്ത ഒരു യുവാവും അവന് ചുറ്റും രൂപപ്പെടുന്ന നുണക്കഥകളുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തിന് ശേഷം നിഖില വിമല്‍ - ബേസില്‍ ജോസഫ് കോംബോ ആവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി എന്നി ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന കോമഡി എന്റര്‍ടെയ്‌നറാണ് നുണക്കുഴി. ട്വെല്‍ത്ത് മാന്‍, കൂമന്‍ എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച കെ ആര്‍ കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. സരിഗമ യാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നേര് എന്ന സിനിമയ്ക്ക് ശേഷം തിയറ്ററിലെത്തുന്ന ജീത്തു ജോസഫ് ചിത്രത്തില്‍, ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദ്ദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപ്പുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് റിലീസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ് (സരിഗമ): സൂരജ് കുമാര്‍, ആശിഷ് മെഹ്റ, അനുരോദ് ഗുസൈന്‍, രതി ഗലാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ (ബെഡ്‌ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈന്‍ പ്രൊഡ്യൂസര്‍: ബെഡ്‌ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താന്‍, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍: രോഹിത്, രാഹുല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടേര്‍സ്: സോണി ജി സോളമന്‍, അമരേഷ് കുമാര്‍ കെ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടേര്‍സ്: മാര്‍ട്ടിന്‍ ജോസഫ്, ഗൗതം കെ നായനാര്‍, സെക്കന്‍ഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യന്‍, ഏരിയല്‍ സിനിമാറ്റോഗ്രഫി: നിതിന്‍ അന്തിക്കാടന്‍, സ്‌പോട്ട് എഡിറ്റര്‍: ഉണ്ണികൃഷ്ണന്‍ ഗോപിനാഥന്‍, ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: വിനീത് ബാലചന്ദ്രന്‍, അഖിലേഷ് കൊയിലാണ്ടി, റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍: സുബൈര്‍ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, കളറിസ്റ്റ്: ലിജു പ്രഭാഷകര്‍, വി.എഫ്.എക്‌സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റില്‍സ്: ബെന്നറ്റ് എം വര്‍ഗീസ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കല്‍റ, പിആര്‍ഒ&മാര്‍ക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in