'കാതൽ എൻ കവിയെ', 'നെഞ്ചോട് ചേർത്ത്' ഉൾപ്പെടെയുള്ള ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രം 'സിക്കാഡ'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. അടിമുടി ദുരൂഹതകൾ നിറഞ്ഞ ട്രെയിലറിൽ കാടും അവിടേക്ക് പോകുന്ന കമിതാക്കളെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. നീ പോകുന്ന സ്ഥലവും സമയവും ശരിയല്ല എന്ന് പറഞ്ഞ് തുടങ്ങുന്ന ട്രെയ്‌ലറിൽ 'കൂറ്റൻ' എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നുണ്ട് . 'ഗോൾ' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനായ രജിത്ത് മേനോൻ, ഗായത്രി മയൂര, ജെയ്‌സ് ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ആഗസ്റ്റ് 9 ന് ചിത്രം തിയറ്ററുകളിലെത്തും.
തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി. എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നവീന്‍ രാജ് നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത് ലിന്റോ കുര്യനാണ്. ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'സിക്കാഡ' ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നതും ശ്രീജിത്ത് ഇടവന തന്നെയാണ്. ടി സീരിസ് മലയാളത്തിന്റെ ഔദ്യോഗിക ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടത്. ചിത്രത്തിലെ ഗാനങ്ങൾ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.
എഡിറ്റിംഗ്- ഷൈജിത്ത് കുമരന, ഗാനരചന– വിവേക് മുഴക്കുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ. മത്തായി, ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റർ- സുജിത് സുരേന്ദ്രൻ, ശബ്ദമിശ്രണം– ഫസല്‍ എ. ബക്കര്‍, സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, കലാസംവിധാനം– ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം– ജെസിയ ജോര്‍ജ്, നൃത്തസംവിധാനം– റ്റീഷ്യ, മേക്കപ്പ്- ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍, ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ, സ്റ്റില്‍സ്– അലന്‍ മിഥുൻ, പോസ്റ്റര്‍ ഡിസൈന്‍– മഡ് ഹൗസ്. ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. പി.ആര്‍.ഒ.– എ.എസ്. ദിനേശ്.