നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് ഷെയര്‍ ചെയ്യുന്നവരെ പൂട്ടാനൊരുങ്ങി കമ്പനി; അധിക ചാര്‍ജ് ഈടാക്കിയേക്കും

നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് ഷെയര്‍ ചെയ്യുന്നവരെ പൂട്ടാനൊരുങ്ങി കമ്പനി; അധിക ചാര്‍ജ് ഈടാക്കിയേക്കും
Published on

ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെ അക്കൗണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ ഷെയര്‍ ചെയ്യുന്നത് പതിവുള്ള കാര്യമാണ്. പണം ലാഭിക്കാനായുള്ള കുറുക്ക് വഴിയാണിത്. എന്നാല്‍ നെറ്റ്ഫ്‌ലിക്ക്‌സിന്റെ കാര്യത്തില്‍ ഇനി ഇത് എളുപ്പമാവില്ല. അക്കൗണ്ട് ഷെയര്‍ ചെയ്യാന്‍ അധിക ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഏകദേശം രണ്ട് മുതല്‍ മൂന്നു ഡോളര്‍ വരെയാണ് അധിക ചാര്‍ജായി ഈടാക്കുക. വ്യത്യസ്ത ലൊക്കേഷനില്‍ ഉള്ളവരുമായി സര്‍വീസ് ഷെയര്‍ ചെയ്യുകയാണെങ്കില്‍ അധിക ചാര്‍ജ് നല്‍കി ആ ഫീച്ചര്‍ തിരഞ്ഞെടുക്കുന്ന രീതിയിലായിരിക്കും മാറ്റം വരുക. ഫീച്ചര്‍ അടുത്ത രണ്ടാഴ്ചയില്‍ ചിലിയിലും, കോസ്റ്റ റിക്കയിലും, പെറുവിലുമായി ടെസ്റ്റ് ചെയ്യും. ആഗോള മാര്‍ക്കറ്റിലേക്ക് എപ്പോഴാണ് ഈ ഫീച്ചര്‍ പുറത്തിറക്കുക എന്ന് നിലവില്‍ വ്യക്തമല്ല.

ഈ ഫീച്ചര്‍ നിലവില്‍ വരുന്നതോടുകൂടി സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പ്ലാന്‍ കസ്റ്റമേഴ്‌സിന് ഒരു അക്കൗണ്ടില്‍ അധിക ചാര്‍ജ് കൊടുത്ത് രണ്ടു സബ്-അക്കൗണ്ട് വരെ ഉണ്ടാക്കാനുള്ള സൗകര്യം ഉണ്ടാവും. മാത്രമല്ല ഈ സബ് അക്കൗണ്ടിന് പ്രതേകം ലോഗിന്‍ ഐഡിയും പാസ്സ്വേര്‍ഡും ഉണ്ടാകും. പിന്നീട് ഈ സബ് അക്കൗണ്ടിലെ വ്യൂയിങ് ഹിസ്റ്ററി, വാച്ച് ലിസ്റ്റ്, പഴ്‌സണലൈസ്ഡ് റെക്കമണ്ടേഷന്‍സ് എന്നീ വിവരങ്ങള്‍ മറ്റൊരു അക്കൗണ്ടിലേക്കോ സബ് അക്കൗണ്ടിലേക്കോ മാറ്റാനും അവസരം ഉണ്ടാവും. ഒരു വീടിനകത്തുള്ളവര്‍ക്ക് ഒരു അക്കൗണ്ട് ഷെയര്‍ ചെയ്യുന്നതില്‍ നിലവില്‍ നിയന്ത്രണങ്ങളൊന്നുമില്ല.

എന്നാല്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കാനായി ജിപിഎസ് സൗകര്യത്തെ ആയിരിക്കില്ല നെറ്റ്ഫ്‌ലിക്‌സ് ആശ്രയിക്കുക. മറിച്ച് ഉപഭോക്താക്കളുടെ ഐപി അഡ്രസ്സും, ഡിവൈസ് ഐഡിയും മറ്റ് വിവരങ്ങളും ഉപയോഗിച്ചായിരിക്കും. കഴിഞ്ഞ ഡിസംബറില്‍ കമ്പനി ഏകദേശം 60 ശതമാനത്തോളം സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുറച്ചിരുന്നു. എന്നാല്‍ ജനുവരിയോട് കൂടി, കൂടുതല്‍ ഒറിജിനല്‍ കണ്ടെന്റുകള്‍ ചെയ്യാന്‍ സഹായിക്കാനായി അമേരിക്കയിലും കാനഡയിലും ചാര്‍ജുകള്‍ വര്‍ധിപ്പിച്ചിരുന്നു. അതിനു പുറകെയാണ് ഈ പുതിയ നിയന്ത്രണം.

നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് ഷെയര്‍ ചെയ്യുന്നവരെ പൂട്ടാനൊരുങ്ങി കമ്പനി; അധിക ചാര്‍ജ് ഈടാക്കിയേക്കും
ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി എങ്ങനെ രൂപീകരിക്കാം

Related Stories

No stories found.
logo
The Cue
www.thecue.in