റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശത്തെ തുടർന്ന് പല മീഡിയ കമ്പനികളും റഷ്യയിലെ സേവനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. അത്തരം സംഭവളുടെ തുടര്‍ച്ചയായി ഒ.ടി.ടി വമ്പന്മാരായ നെറ്റ്ഫ്ലിക്സും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ക് ടോക്കും റഷ്യയിലെ തങ്ങളുടെ സേവനങ്ങള്‍ നിര്‍ത്തലാക്കുകയാണ്. റഷ്യ വിടുന്ന ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്.
'മിന്റ്' റിപ്പോർട്ട് പ്രകാരം, പുതിയ ഉപഭോക്താക്കൾ ഉണ്ടാവാൻ സാധ്യതയില്ലെന്നും ഇപ്പോഴുള്ളവരുടെ കാര്യത്തിൽ യാതൊരു ഉറപ്പുമില്ലാത്തത് കൊണ്ടും രാജ്യം വിടുന്നുവെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. റഷ്യയിൽ നെറ്റ്ഫ്ലിക്സിന് ഒരു ദശകലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.
നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചുള്ള വാർത്തകളെ നിശബ്ദമാക്കാൻ ലക്ഷ്യം വെക്കുന്ന റഷ്യയിലെ 'വ്യാജ പ്രചാരണ' നിയമങ്ങൾ മൂലം ടിക്ക് ടോക്കും അവരുടെ ലൈവ് സ്ട്രീമിംഗ് താത്കാലികമായി നിർത്തി വെച്ചിരുന്നു. ഈ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ പരിശോധിക്കുമ്പോൾ ലൈവ് സ്ട്രീമിങ്ങും പുതിയ വീഡിയോ കണ്ടെന്റുകളും താത്കാലികമായി നിർത്തി വെക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ടിക്ക് ടോക്ക് ട്വീറ്റ് ചെയ്തിരുന്നു.