ബഷീറിന്റെ 'നീലവെളിച്ചം' ആഷിക് അബുവിന്റെ സംവിധാനത്തിൽ, പൃഥ്വിയും റിമയും കുഞ്ചാക്കോയും സൗബിനും

ബഷീറിന്റെ 'നീലവെളിച്ചം' ആഷിക് അബുവിന്റെ സംവിധാനത്തിൽ, പൃഥ്വിയും റിമയും കുഞ്ചാക്കോയും സൗബിനും
Published on

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ വീണ്ടും ‌സിനിമയാകുന്നു.‌‌‍ ആഷിക്ക് അബു സംവിധായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ. 2021 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിക്ക് അബു ഫേസ്ബുക്കിൽ കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ച് ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.

'സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപ്പതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി', ആഷിക്ക് അബു കുറിച്ചു.

സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദാണ് ക്യാമറ, സംഗീതം ബിജിബാലും, റെക്സ് വിജയനും ചേർന്നാണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിങ്.1964 ൽ പുറത്തിറങ്ങിയ ഭാർഗവീ നിലയവും നീല വെളിച്ചം എന്ന കഥയെ ആസ്പദമാക്കിയിരുന്നു. എ. വിൻസന്റ് ആയിരുന്നു സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in