ഔദ്യോഗികമായി തന്റെ പേര് ഇപ്പോഴും ധന്യ വീണ എന്നു തന്നെയാണ് എന്നും അതുകൊണ്ട് തന്നെ മുറിച്ചു കളയാനായി തനിക്ക് ജാതിവാലില്ല എന്നും നടി നവ്യ നായര്‍. ജാതിപ്പേര് മോശമാണ് എന്നു കരുതിയിട്ടല്ല, തന്റെ പേരില്‍ അതില്ലാത്തത് കൊണ്ടാണ് ഇത് പറയുന്നത്. ചെറിയ ഒരു കുഞ്ഞ് തന്നെ നവ്യ നായര്‍ എന്ന് വിളിക്കുന്നത് ജാതി മനസ്സിലാക്കിയിട്ടല്ല, അത് തന്റെ പേരായിപ്പോയി എന്നുള്ളത് കൊണ്ടാണ്. നാളെ തൊട്ട് താന്‍ നവ്യ മാത്രമാണ് എന്നു പറഞ്ഞാലും ആരും അത് മാറ്റി വിളിക്കാനും സാധ്യതയില്ലെന്നും നവ്യ പറയുന്നു.
നവ്യ നായര്‍ എന്ന പേരിടുന്നത് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് സിനിമയിലേക്ക് വരുമ്പോള്‍ സംവിധായകനും, പ്രൊഡ്യൂസറും, എഴുത്തുകാരും എല്ലാം ചേര്‍ന്നാണ്. അന്ന് എനിക്കതില്‍ വോയ്‌സ് ഒന്നുമില്ലായിരുന്നു.
നവ്യ നായര്‍
തന്റെ പുതിയ ചിത്രമായ 'ജാനകി ജാനേ'യുടെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ഓണ്‍ലൈനിന് കൊടുത്ത അഭിമുഖത്തിലാണ് നവ്യ സംസാരിച്ചത്. കലവൂര്‍ രവികുമാറിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടമാണ് നവ്യയുടെ ആദ്യ ചിത്രം.
അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ജാനകി ജാനേ'യില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പ്, ജോണി ആന്റണി, കോട്ടയം നസീര്‍, നന്ദു തുടങ്ങിയവരാണ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
സംഗീതം - കൈലാസ് മേനോന്‍. ഛായാഗ്രഹണം ശ്യാംരാജ്, എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള. മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍,കോസ്റ്റ്യം -ഡിസൈന്‍ സമീറ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രഘുരാമവര്‍മ്മ. ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - റത്തീന. ചിത്രം മെയ് 12 ന് തിയേറ്ററുകളിലെത്തും.