ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും, ജെല്ലിക്കട്ടും മരക്കാർ ഉൾപ്പെടെ അവസാന റൗണ്ടിൽ

ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും, ജെല്ലിക്കട്ടും മരക്കാർ ഉൾപ്പെടെ അവസാന റൗണ്ടിൽ
Published on

2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മലയാളത്തിൽ നിന്നും പതിനേഴ് സിനിമകളാണ് അന്തിമ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബികടലിന്റെ സിംഹം, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ആഷിഖ് അബുവിന്റെ വൈറസ്, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങൾ അന്തിമ റൗണ്ടിൽ ഇടംപിടിച്ചിട്ടുണ്ട്

ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും, ജെല്ലിക്കട്ടും മരക്കാർ ഉൾപ്പെടെ അവസാന റൗണ്ടിൽ
ദേശീയ അവാർഡിൽ 'മരക്കാറും' 'ജെല്ലിക്കട്ടും' ഉള്‍പ്പെടെ 17 മലയാള ചിത്രങ്ങള്‍ പരിഗണനക്ക്‌

സംവിധാനം, കലാസംവിധാനം , വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലേക്കാണ് മോഹൻലാൽ നായകനായ മരക്കാര്‍ അറബികടലിന്റെ സിംഹം പരിഗണിക്കുന്നത്. റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍,ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവര്‍ സംവിധാനം ചെയ്ത വാസന്തി, അനുരാജ് മനോഹറിന്റെ ഇഷ്‌ക്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, എന്നെ സിനിമകളും അന്തിമ റൗണ്ടിൽ ഇടം നേടിയിട്ടുണ്ട്.

ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‍നടന്‍ പാര്‍ഥിപന്‍ മികച്ച നടനുള്ള മല്‍സരത്തിലുണ്ടെന്നാണ് സൂചന. കോവിഡ് മൂലം 2019ലെ പുരസ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കുവാൻ സാധിച്ചിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in