കലാസംവിധായകൻ നിതിൻ ദേശായി അന്തരിച്ചു ; നാല് തവണ ദേശീയ അവാർഡ് ജേതാവ്

കലാസംവിധായകൻ നിതിൻ ദേശായി അന്തരിച്ചു ; നാല് തവണ ദേശീയ അവാർഡ് ജേതാവ്
Published on

കലാസംവിധായകനും ദേശീയ അവാർഡ് ജേതാവുമായ നിതിൻ ദേശായി അന്തരിച്ചു. ബുധനാഴ്ച രാവിലെ കർജാത്തിലെ എൻ ഡി സ്റ്റുഡിയോയിലാണ് നിതിൻ ദേശായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. അശുതോഷ് ഗോവാരിക്കർ, വിധു വിനോദ് ചോപ്ര, സഞ്ജയ് ലീല ബൻസാലി തുടങ്ങിയ സംവിധായകർക്കൊപ്പം നിതിൻ ദേശായി പ്രവർത്തിച്ചിട്ടുണ്ട്.

മികച്ച കലാസംവിധാനത്തിനുള്ള ദേശീയ അവാർഡ് നിതിൻ ദേശായി നാല് തവണ നേടിയിട്ടുണ്ട്. ബോളിവുഡിൽ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ ഹം ദിൽ ദേ ചുകേ സനം, ദേവദാസ്, ജോധ അക്ബർ, ലഗാൻ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, ബാജിറാവു മസ്താനി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ അശുതോഷ് ഗോവാരിക്കറിന്റെ പാനിപ്പത്തായിരുന്നു അവസാന ചിത്രം. സിനിമയിലെ പ്രവർത്തനത്തിന് ഹോളിവുഡിലെ പ്രശസ്തമായ ആർട്ട് ഡയറക്‌ടേഴ്‌സ് ഗിൽഡ് ഫിലിം സൊസൈറ്റിയും അമേരിക്കൻ സിനിമാതേക്കും നിതിൻ ദേശായിയെ ആദരിച്ചിരുന്നു.

കലാസംവിധാനത്തിന് പുറമെ 2003ൽ 'ദേശ് ദേവി മാ ആശാപുര' എന്ന ചിത്രത്തിലൂടെ നിതിൻ നിർമ്മാതാവായും പ്രവർത്തിച്ചു. രാജാ ശിവഛത്രപതി എന്ന മറാത്തി സീരിയലും നിർമ്മിച്ചു. 2005-ലാണ് നിതിൻ എൻഡി സ്റ്റുഡിയോ ആരംഭിക്കുന്നത്. 'ഹലോ ജയ് ഹിന്ദ്' (2011), 'അജിന്ത' (2012) തുടങ്ങിയ സിനിമകളും നിതിൻ സംവിധാനം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in