'മള്‍ട്ടി സ്റ്റാര്‍ സിനിമകള്‍ എപ്പോഴും തിയറ്ററിലേക്ക് ആളെ എത്തിച്ചിട്ടുണ്ട്'; 2018 തിയറ്ററിന് വേണ്ടിയുള്ള സിനിമയെന്ന് നരേന്‍

'മള്‍ട്ടി സ്റ്റാര്‍ സിനിമകള്‍ എപ്പോഴും തിയറ്ററിലേക്ക് ആളെ എത്തിച്ചിട്ടുണ്ട്';  2018  തിയറ്ററിന് വേണ്ടിയുള്ള സിനിമയെന്ന് നരേന്‍
Published on

മലയാള സിനിമ കാണാന്‍ തിയറ്ററിലേക്ക് പ്രേക്ഷകര്‍ എത്തുന്നില്ലെന്ന സിനിമാ സംഘടനകളുടെ പ്രസ്താവനയില്‍ പ്രതികരിച്ച് നടന്‍ നരേന്‍. തിയറ്ററിലേക്ക് ആളുകള്‍ വരാത്ത പ്രശ്‌നം എല്ലായിപ്പോഴും ഉണ്ടായിരുന്നുവെന്നും മള്‍ട്ടി സ്റ്റാര്‍ പടങ്ങള്‍ ആളുകളെ തിയറ്ററിലേക്ക് എത്തിച്ചിട്ടുണ്ടെന്നും നരേന്‍ പറയുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എവരിവണ്‍ ഈസ് എ ഹീറോയുടെ പ്രചരണാര്‍ഥം ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

തിയറ്ററിലേക്ക് ആളുകള്‍ വരാത്ത പ്രശ്‌നം എപ്പോഴുമുണ്ട്. തമിഴ് നോക്കിയാല്‍ അവര്‍ മലയാളം നോക്കാന്‍ പറയും. അക്കരെ നിന്നാല്‍ ഇക്കരപ്പച്ച എന്ന് പറയുന്ന പോലെയാണ്. മള്‍ട്ടി സ്റ്റാര്‍ സിനിമകള്‍ എപ്പോഴും തിയറ്ററിലേക്ക് ആളുകളെ കയറ്റിയിട്ടുണ്ട്, ഇത് അതുപോലെ ഒരു മള്‍ട്ടി സ്റ്റാര്‍ സിനിമയാണ്. ഇത് ആളുകളെ കൊണ്ട് വന്നേ പറ്റൂ. പിന്നെ പകുതി പടങ്ങള്‍ ടി.വി ഓഡിയന്‍സിന് വേണ്ടിയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് തിയറ്ററിന് വേണ്ടിയുള്ള സിനിമയാണ്.

നരേന്‍

2018ല്‍ കേരളം സാക്ഷ്യം വഹിച്ച പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '2018, എവരിവണ്‍ ഈസ് എ ഹീറോ'. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് അഖില്‍ പി. ധര്‍മജനും ജൂഡ് ആന്റണിയും ചേര്‍ന്നാണ്.

കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്. നോമ്പിന്‍ പോള്‍ സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് : ചമന്‍ ചാക്കോ ഛായാഗ്രഹണം:അഖില്‍ജോര്‍ജ്.

Related Stories

No stories found.
logo
The Cue
www.thecue.in