ഒമിക്രോണ്‍: സല്യൂട്ടിന് പിന്നാലെ നാരദനും റിലീസ് നീട്ടി

ഒമിക്രോണ്‍: സല്യൂട്ടിന് പിന്നാലെ നാരദനും റിലീസ് നീട്ടി
Published on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ടിന് പിന്നാലെ ടൊവിനോ-ആഷിഖ് അബു ചിത്രം നാരദനും റിലീസ് നീട്ടി. സംസ്ഥാനത്ത് ഒമിക്രോണ്‍-കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് റിലീസ് നീട്ടിയത്. ജനുവരി 27നാണ് നാരദന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

ചിത്രത്തിന്റെ സെന്‍സറിങ്ങ് കഴിഞ്ഞ വിവരം അറിയിക്കവെയാണ് റിലീസ് നീട്ടിയ കാര്യം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. 'കൂടി വരുന്ന കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ കണക്കിലെടുത്ത് നാരദന്റെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്' എന്നാണ് നിര്‍മ്മാതാക്കളായ ഒപിഎം സിനിമാസ് അറിയിച്ചത്.

ടൊവിനോയ്ക്ക് പുറമെ ചിത്രത്തില്‍ അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

Related Stories

No stories found.
logo
The Cue
www.thecue.in