ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിലേക്ക്. ജെല്ലിക്കെട്ട്, ചുരുളി എന്നീ സിനിമകൾക്ക് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദർശനത്തിന്
പിന്നാലെ നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിലെത്തും. മമ്മൂട്ടി, അശോകൻ, രമ്യ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. എസ് ഹരീഷാണ് തിരക്കഥ.
വേളാങ്കണ്ണിയിൽ നിന്ന് തിരിക്കുന്നൊരു നാടക സംഘത്തിലെ ജെയിംസ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയെന്ന് സിനിമയുടെ ഫെസ്റ്റിവൽ സിനോപ്സിസ് സൂചന നൽകുന്നു. മമ്മൂട്ടിയാണ് ജെയിംസിന്റെ റോളിൽ. തേനി ഈശ്വറാണ് ക്യാമറ. ഗോകുൽ ദാസ് ആർട്ട്, ദീപു ജോസഫ് എഡിറ്റിംഗ്, രംഗനാഥ് രവി സൗണ്ട് ഡിസൈനും മെൽവി ജ കോസ്റ്റ്യൂം. റോണക്സ് സേവ്യറാണ് മേക്കപ്പ്.
ദീപു ജോസഫ് എഡിറ്റിംഗ്, രംഗനാഥ് രവ സൗണ്ട് ഡിസൈനും മെൽവി ജ കോസ്റ്റ്യൂം. റോണക്സ് സേവ്യറാണ് മേക്കപ്പ്. മമ്മൂട്ടി എന്ന അഭിനേതാവിന്റെ എണ്ണം പറഞ്ഞ റോളുകളിലേക്ക് ഇടംപിടിച്ച പുഴു, റോഷാക് എന്നീ സിനിമകൾക്ക് പിന്നാലെ ഏറെ പ്രതീക്ഷയുയർത്തിയ സിനിമ കൂടിയാണ് നൻപകൽ നേരത്ത് മയക്കം. നൻപകൽ നേരത്ത് മയക്കം പൂർത്തിയാക്കി മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലാണ് ലിജോ പെല്ലിശേരി.
ബി ഉണ്ണിക്കൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ, ജിയോ ബേബിയുടെ കാതൽ, എം.ടിയുടെ രചനയിൽ രഞ്ജിത് ഒരുക്കിയ ആന്തോളജി ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി ഇനി തിയറ്ററുകളിലെത്താനിരിക്കുന്ന സിനിമകൾ