'ഒരു പാലത്തിനപ്പുറമുള്ള മറ്റൊരു ലോകം'; ചുരുളിയെ പ്രശംസിച്ച് എന്‍.എസ് മാധവന്‍

'ഒരു പാലത്തിനപ്പുറമുള്ള മറ്റൊരു ലോകം'; ചുരുളിയെ പ്രശംസിച്ച് എന്‍.എസ് മാധവന്‍
Published on

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയെ പ്രശംസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ഒരു പാലത്തിനപ്പുറമുള്ള മറ്റൊരു ലോകമാണ് ചുരുളി. സിനിമ ഇഷ്ടപ്പെട്ടു. അത് ചെയ്യാനെടുത്ത പ്രയത്‌നത്തേയും പ്രശംസിക്കുന്നു എന്നാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. സിനിമ റിലീസിന് പിന്നാലെ വെട്രിമാരന്‍ അടക്കമുള്ള നിരവധി പേര്‍ പ്രശംസയുമായി രംഗത്തെത്തിയിരുന്നു. അതോടൊപ്പം തന്നെ സിനിമയില്‍ തെറി വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

ചുരുളി നവംബര്‍ 19നാണ് സോണി ലവ്വിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. അതിന് പിന്നാലെ സിനിമയിലെ തെറിവാക്കുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമയുടെ മികവോ, താരങ്ങളുടെ പ്രകടനമോ, കഥയോ ചര്‍ച്ചയാവുന്നതിന് പകരം പ്രേക്ഷകര്‍ ഏറ്റെടുത്തത് സിനിമയിലെ ഭാഷയാണ്. വിമര്‍ശനത്തില്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടും പ്രതികരണം അറിയിച്ചിരുന്നു. ചുരുളി എന്ന സിനിമയില്‍ തെറി അനിവാര്യമാണെന്നാണ് വിനയ് ഫോര്‍ട്ട് പറഞ്ഞത്.

വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ തേടി ചെമ്പന്‍ വിനോദ് ജോസും, വിനയ് ഫോര്‍ട്ടും ചുരുളി എന്ന സ്ഥലത്ത് എത്തിപ്പെടുന്നും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in