എന്റെ ജനനത്തോടെ അമ്മ വിഷാദത്തിലായി, ഒരു ആൺകുഞ്ഞിനെയായിരുന്നു അവർക്ക് ആവശ്യം, പെൺകുട്ടികൾ കുടുംബത്തിനൊരു ഭാരമായിരുന്നു; മല്ലിക ഷെരാവത്ത്

എന്റെ ജനനത്തോടെ അമ്മ വിഷാദത്തിലായി, ഒരു ആൺകുഞ്ഞിനെയായിരുന്നു അവർക്ക് ആവശ്യം, പെൺകുട്ടികൾ കുടുംബത്തിനൊരു ഭാരമായിരുന്നു; മല്ലിക ഷെരാവത്ത്
Published on

പെൺകുട്ടികളെ തന്റെ കുടുംബത്തിൽ ഒരു ഭാരമായാണ് കണ്ടിരുന്നതെന്ന് നടി മല്ലിക ഷെരാവത്ത്. തനിക്കും തന്റെ സഹോദരനുമിടയിൽ മാതാപിതാക്കൾ വലിയ തരത്തിലുള്ള വിവേചനം കാണിച്ചിരുന്നുവെന്നും ആദ്യമൊക്കെ തനിക്ക് അതിൽ സങ്കടം വരുമായിരുന്നുവെന്നും മല്ലിക ഷെരാവത്ത് പറയുന്നു. എൻ്റെ മാതാപിതാക്കൾ എനിക്ക് എല്ലാം തന്നു പക്ഷേ തുറന്ന മനസ്സോ, നല്ല ചിന്തകളോ, സ്വാതന്ത്ര്യമോ നൽകിയില്ല. അവർ എന്നെ അഭിനന്ദിച്ചിട്ടില്ല, മനസ്സിലാക്കാൻ ശ്രമിച്ചില്ല. എനിക്ക് എന്തിലാണ് സന്തോഷം കിട്ടുന്നതെന്ന് ചോദിച്ചിട്ടില്ല. അത് ചോദിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ആണുങ്ങളെപ്പോലെയാകും എന്നതുകൊണ്ട് ചെറുപ്പത്തിൽ സ്പോർട്സ് കളിക്കാൻ പോലും അനുവാദം നൽകിയിരുന്നില്ലെന്നും ഹൗട്ടർഫ്ലൈയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മല്ലിക ഷെരാവത്ത് പറഞ്ഞു.

മല്ലിക ഷെരാവത്ത് പറ‍ഞ്ഞത്:

എനിക്ക് ആരുടെയും പിന്തുണയുണ്ടായിരുന്നില്ല, എന്റെ അച്ഛന്റെയോ അമ്മയുടെയോ എന്റെ കുടുംബത്തിന്റെയോ പിന്തുണ എനിക്കുണ്ടായിരുന്നില്ല. പുരുഷൻ സ്ത്രീയോട് എങ്ങനെ പെരുമാറുന്നു എന്നത് മറ്റൊരു കാര്യമാണ്. എന്നാൽ സ്ത്രീകൾ എങ്ങനെയാണ് സത്രീകളോട് പെരുമാറുന്നത് എന്ന് നോക്കൂ. സ്ത്രീകൾ സ്ത്രീകളെ തന്നെ പുരുഷാധിപത്യത്തിൽ തളച്ചിടാൻ ശ്രമിക്കുന്നു. എല്ലാ വാതിലുകളും അവർ പെൺകുട്ടികൾക്ക് മുന്നി അടച്ചിടുകയാണ്. അവർ അത് തുറന്ന് കൊടുക്കുന്നതേയില്ല. നിങ്ങൾ അതിൽ നിന്ന് പുറത്തു കടന്നേ മതിയാവൂ.. ഞാൻ അതിൽ നിന്നും പുറത്തു കടന്നിട്ടുണ്ട്. ഹരിയാനയിൽ നിലനിൽക്കുന്ന കണ്ടീഷനിം​ഗിനെക്കാൾ കൂടുതൽ മറ്റൊരിടത്തും അതുണ്ടാവില്ല. എന്റെ ബാല്യകാലം മുഴുവൻ ഞാൻ അതിലാണ് ചെലവഴിച്ചത്. എന്റെ മാതാപിതാക്കൾ എന്റെ സഹോദരനും എനിക്കുമിടെയിൽ ഒരുപാട് വിവേചനം കാണിച്ചിട്ടുണ്ട്. അത് കണ്ടാണ് ഞാൻ വളർന്നത്. ആദ്യമൊക്കെ എനിക്ക് സങ്കടം വരുമായിരുന്നു എന്തിനാണ് എന്റെ മാതാപിതാക്കൾ എന്നോടിത് ചെയ്യുന്നതെന്ന്. എന്തിനാണ് ആൺകുട്ടിയോടും പെൺകുട്ടിയോടും വിവേചനം കാണിക്കുന്നതെന്ന്? അന്നെനിക്ക് അത് മനസ്സിലാവുന്നുണ്ടായിരുന്നില്ല, അവൻ ആൺകുട്ടിയാണ് അവനെ വിദേശത്തേക്ക് അയക്കാം, അവനെ പഠിപ്പിക്കാം, അവനിൽ പണം നിക്ഷേപിക്കാം കുടുംബത്തിന്റെ മുഴുവൻ സ്വത്തുക്കളും അവന് അവകാശപ്പെട്ടതാണ്, പക്ഷേ പെൺകുട്ടികളെ എന്ത് ചെയ്യാനാണ്? കല്യാണം കഴിപ്പിച്ച് അയാക്കാം എന്നാണ് അവർ കരുതുന്നത്. പെൺകുട്ടികൾ ബാധ്യതയാണ് ഭാരമാണ് എന്നാണ് അവർ കരുതുന്നത്. പെൺകുട്ടികൾ മറ്റൊരു കുടുംബത്തിലേക്കാണ് പോകുന്നത് അതുകൊണ്ട് അവർക്ക് സ്വത്ത് നൽകേണ്ടതില്ലെന്നാണ് അവർ കരുതുന്നത്. പിന്നീട് എനിക്ക് മനസ്സിലായി ഇത് എന്നോട് മാത്രമല്ല എന്റെ മാതാപിതാക്കൾ ചെറുതായിരുന്ന സമയത്ത് അവരോടും സമൂഹം ഇങ്ങനെയായിരിക്കാം പെരുമാറിയിട്ടുണ്ടാവുകയെന്ന്. എൻ്റെ ഗ്രാമത്തിലെ എല്ലാ പെൺകുട്ടികളും ഇത്തരത്തിലുള്ള വിവേചനത്തിലും അനീതിയിലും ആണ് കടന്നുപോകുന്നതെന്ന് ഞാൻ മനസ്സിലാക്കി. ഇതിൽ നിന്ന് പുറത്തു കടക്കുക എന്നാണ് ഏറ്റവും പ്രധാനപ്പെട്ട കര്യം. എൻ്റെ മാതാപിതാക്കൾ എനിക്ക് എല്ലാം തന്നു പക്ഷേ തുറന്ന മനസ്സോ, നല്ല ചിന്തകളോ, സ്വാതന്ത്ര്യമോ നൽകിയില്ല. അവർ എന്നെ അഭിനന്ദിച്ചിട്ടില്ല, മനസ്സിലാക്കാൻ ശ്രമിച്ചില്ല. എനിക്ക് എന്തിലാണ് സന്തോഷം കിട്ടുന്നതെന്ന് ചോദിച്ചിട്ടില്ല. അത് ചോദിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ രഹസ്യമായി ധാരാളം സ്പോർട്സ് കളിക്കുമായിരുന്നു. അറിഞ്ഞാൽ എന്റെ വീട്ടിൽ സമ്മതിക്കുമായിരുന്നില്ല. സ്പോർട്ട് ഒക്കെ കളിച്ചാൽ ആണുങ്ങളെപ്പോലെയാകും പിന്നെ നിന്നെയാരാണ് കല്യാണം കഴിക്കുക എന്ന് ചോദിക്കും. ഞാൻ ജനിച്ചപ്പോൾ എന്റെ കുടുംബം മുഴുവൻ വിഷമിച്ചു. എന്റെ അമ്മ ഡിപ്രഷനിലൂടെ വരെ കടന്നു പോയി. കാരണം സമൂഹം അത്രത്തോളം എന്റെ അമ്മയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു ഒരു ആൺകുട്ടിയെ തന്നെ പ്രസവിക്കണം എന്നതിൽ.

Related Stories

No stories found.
logo
The Cue
www.thecue.in