'കപ്പേളക്ക് ശേഷം തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ 'മുറ'യുമായി മുഹമ്മദ് മുസ്‌തഫ' ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'കപ്പേളക്ക് ശേഷം തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ 'മുറ'യുമായി മുഹമ്മദ് മുസ്‌തഫ' ; ടൈറ്റിൽ പോസ്റ്റർ പുറത്ത്
Published on

കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മുറ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. തിരുവനന്തപുരം നഗര പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. നിർമ്മാണ-വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ നേതൃത്വത്തിൽ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : റോണി സക്കറിയ, ഛായാഗ്രഹണം: ഫാസിൽ നാസർ, എഡിറ്റിംഗ്: ചമൻ ചാക്കോ, സംഗീത സംവിധാനം : മിഥുൻ മുകുന്ദൻ, കലാസംവിധാനം : ശ്രീനു കല്ലേലിൽ.

മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്. തിരുവനന്തപുരത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ മധുരൈ, തെങ്കാശി, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
The Cue
www.thecue.in