താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമയാണ് 'മുറ'യെന്ന് യുവാവ്; തിയറ്റർ വിസിറ്റിൽ വൈകാരിക മൂഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച് അണിയറ പ്രവർത്തകർ

താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമയാണ് 'മുറ'യെന്ന് യുവാവ്; തിയറ്റർ വിസിറ്റിൽ വൈകാരിക മൂഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച് അണിയറ പ്രവർത്തകർ
Published on

21-ാം വയസ്സിൽ താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമയാണ് മുറയെന്ന് യുവാവ്. തിയറ്റർ വിസിറ്റ് നടത്തിയ മുറയുടെ അണിയറ പ്രവർത്തകർക്ക് മുന്നിൽ വികാരനിർഭരനായി സംസാരിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. കൊച്ചിയിലെ തിയറ്ററിൽ ഇന്നലെ രാത്രി മുറയുടെ അണിയറ പ്രവർത്തകർ നടത്തിയ തിയറ്റർ വിസ്റ്റിലാണ് സംഭവം നടന്നത്. ഷോ കഴിഞ്ഞപ്പോൾ എത്തിയ താരങ്ങളെ വാരിപ്പുണർന്ന യുവാവ് ഇരുപത്തി ഒന്നാം വയസ്സിൽ തനിക്കു കാണാൻ സാധിച്ച ഏറ്റവും മികച്ച ചിത്രമാണ് മുറയെന്ന് പറയുകയും അണിയറ പ്രവർത്തകർക്ക് മുന്നിലിരുന്ന് പൊട്ടിക്കരയുകയും ചെയ്തു.

'കപ്പേള'ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി എന്നിവരാണ്. ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും തഗ്സ്, മുംബൈക്കാർ തുടങ്ങിയ ഹിന്ദി തമിഴ് ഭാഷകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ഹ്രിദ്ധു ഹാറൂൺ. സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന അനി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. മാല പാർവതി ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്.

നാല് യുവാക്കൾ ഏറ്റെടുക്കുന്ന ദൗത്യവും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലായാണ് മുറ ചിത്രീകരണം നടന്നത്.

ഫാസില്‍ നാസര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. മുറയുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
The Cue
www.thecue.in