തമിഴ്‌നാട്ടില്‍ കൂടുതല്‍ തിയറ്ററുകള്‍ തുറക്കുന്നു; റിലീസുകള്‍ ഇല്ലാത്തത് വെല്ലുവിളി

തമിഴ്‌നാട്ടില്‍ കൂടുതല്‍ തിയറ്ററുകള്‍ തുറക്കുന്നു; റിലീസുകള്‍ ഇല്ലാത്തത് വെല്ലുവിളി
Published on

തമിഴ്‌നാട്ടില്‍ കൂടുതല്‍ തിയറ്ററുകള്‍ തുറക്കുന്നു. മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെ തമിഴ്‌നാട്ടിലുടനീളമുള്ള 50 ശതമാനത്തോളം തിയറ്ററുകളാണ് ഈ വാരാന്ത്യത്തോടെ തുറക്കുന്നത്. പുതിയ തമിഴ് സിനിമകളുടെ റിലീസിനനുസരിച്ച് മറ്റ് തിയറ്ററുകളും തുറക്കാനാണ് തീരുമാനം.

തിയറ്ററുകള്‍ തുറന്നെങ്കിലും റിലീസിനായി സിനിമകള്‍ ഇല്ലാത്തത്ത് വെല്ലുവിളിയായിട്ടുണ്ട്. ഹോളിവുഡ് സിനിമയായ കോണ്‍ജറിങ് 3-ന്റെ തമിഴ് പതിപ്പ്, അക്ഷയ് കുമാറിന്റെ ബെല്‍ ബോട്ടം, ഗോഡ്‌സില്ല വേഴ്‌സസ് കോംഗ് തുടങ്ങിയ സിനിമകളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയുടെ റിലീസ് സെപ്റ്റംബര്‍ 10നാണ്.

ധനുഷിന്റെ കര്‍ണന്‍, കാര്‍ത്തിയുടെ സുല്‍ത്താന്‍ തുടങ്ങിയ സിനിമകള്‍ വീണ്ടും തിയറ്ററുകളിലെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. തിയറ്റര്‍ ഉടമകളും വിതരണക്കാരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഒടിടി റിലീസായിരുന്ന സര്‍പ്പാട്ടെ പരമ്പരൈ അടക്കമുള്ള ചിത്രങ്ങളും തിയറ്ററുകളിലെത്തിയേക്കും.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിയറ്റുകള്‍ തുറക്കുന്നത്. പ്രോട്ടോക്കോളിന്റെ ഭാഗമായി എല്ലാ തിയറ്റര്‍ ജീവനക്കാര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in