പുലിമുരുകന് ശേഷം വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'മോണ്‍സ്റ്റര്‍'. ചിത്രീകരണം പൂര്‍ത്തിയായ സിനിമ പൂര്‍ണ്ണമായും ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന് സംവിധായകന്‍ വൈശാഖ്. 'മോണ്‍സ്റ്റര്‍' ഒരിക്കലും ഒരു ഹൈ വോള്‍ടേജ് മാസ്സ് സിനിമ ആയിരിക്കില്ല, മലയാളത്തില്‍ പൊതുവെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത കുറെ വിഷയങ്ങള്‍ ഈ സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വൈശാഖ് 'ദ ക്യു' അഭിമുഖത്തില്‍ പറഞ്ഞു.
ഓരോ സാഹചര്യത്തിലാണ് ഓരോ സിനിമകളുടെ സ്വഭാവം സംഭവിക്കുക. 'മോണ്‍സ്റ്റര്‍' ഹൈ വോള്‍ടേജ് മാസ്സ് മൂവിയെ അല്ല. അത് പൂര്‍ണമായും ഒരു ത്രില്ലര്‍ സിനിമയാണ്. ത്രില്ലര്‍ ഏതു വിഭാഗം ആണെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ലാല്‍ സാറിന്റെ ക്യാരക്ടറിന് തന്നെ ഒരുപാട് ഷേഡുകളുണ്ട്.
വൈശാഖ്
സിനിമയുടെ ആവേശം നഷ്ടപെടുമെന്നുള്ളതുകൊണ്ട് ഏതു തരത്തിലുള്ള ത്രില്ലര്‍ ആണെന്ന് ഇപ്പോള്‍ അറിയിക്കിനാവില്ലെന്നും വൈശാഖ് പറഞ്ഞു. ഒരുപാട് വ്യത്യസ്തതകളും വേരിയേഷനുമുള്ള തിരക്കഥയായിരിക്കും മോണ്‍സ്റ്ററിന്റേത്. ഉദയകൃഷ്ണ എന്ന രചയിതാവിന്റെ ഏറ്റവും മികച്ച തിരക്കഥ ആയിരിക്കും മോണ്‍സ്റ്ററിന്‍റേതെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.
ഒരുപക്ഷെ, ഉദയകൃഷ്ണ എന്ന തിരക്കഥാകൃത്തിന്റെ തിരക്കഥ ചരിത്രത്തില്‍ തന്നെ ഒരു പുതിയ തരത്തിലുള്ള, പുതിയ ട്രീറ്റ്‌മെന്റ് നല്‍കിയിട്ടുള്ള, വളരെ ആവേശത്തോടെ ചെയ്ത തിരക്കഥയാണ് മോണ്‍സ്റ്ററിന്റേത്. പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിക്കുന്നത് അത് അല്ല ഈ സിനിമയെന്നും വൈശാഖ് പറഞ്ഞു.
മോണ്‍സ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. മോഹന്‍ലാലിന് പുറമെ ലക്ഷ്മി മഞ്ജു, ഹണി റോസ്, സുദേവ് നായര്‍ എന്നിവരാണ് സിനിമയില്‍ അണിനിരക്കുന്ന മറ്റ് താരങ്ങള്‍.