മോഹന്‍ലാല്‍ - വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മോണ്‍സ്റ്ററിന് വിലക്കേര്‍പ്പെടുത്തി യു.എ.ഇ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങള്‍. എല്‍.ജി.ബി.ടി.ക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കം സിനിമയിലുള്ളത് കൊണ്ടാണ് വിലക്കേര്‍പ്പെടുത്തിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 21ന് ലോകവ്യാപകമായി റിലീസ് ചെയ്യാനിരിക്കെയാണ് വിലക്ക്.
നിലവില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ജി.സി.സി രാജ്യങ്ങളില്‍ ചിത്രം റീ സെന്‍സറിംഗിന് നല്‍കാനുള്ള തീരുമാനത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നാണ് വിവരം. യു.എ.ഇയില്‍ ചിത്രം ഒക്ടോബര്‍ 21ന് തന്നെ റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ അറിയും.
പുലിമുരുകന്‍ എന്ന മലയാലത്തിലെ ആദ്യ നൂറ് കോടി ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-വൈശാഖ്-ഉദയകൃഷ്ണ എന്നിവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സിദ്ദിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദീപക് ദേവ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.