മരക്കാര്‍ മാര്‍ച്ചിലെത്തില്ല, ഓണം റിലീസ്; ആറാട്ട് ഓഗസ്റ്റ് 12ന്

മരക്കാര്‍ മാര്‍ച്ചിലെത്തില്ല, ഓണം റിലീസ്; ആറാട്ട് ഓഗസ്റ്റ് 12ന്
Published on

2020 മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് മാറ്റി. 2021ലെ മോഹന്‍ലാലിന്റെ ഓണം റിലീസായി പ്രിയദര്‍ശന്‍ ചിത്രമെത്തും. 100 കോടി ബജറ്റില്‍ ഒരുക്കിയ ആദ്യ മലയാളം ചിത്രം കൂടിയാണ് മരക്കാര്‍. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ആണ് മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ തിയറ്റര്‍ റിലീസ്. ആറാട്ട് ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും. ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം ബിഗ് ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ എന്റര്‍ടെയിനറാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2020 മാര്‍ച്ച് റിലീസായി പ്രഖ്യാപിച്ചിരിക്കേ ആയിരുന്നു കൊവിഡ് വ്യാപനം. തുടര്‍ന്ന് റിലീസ് മാറ്റിവച്ചു. ദൃശ്യം ഒടിടി റിലീസായതിന് പിന്നാലെയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മാര്‍ച്ച് 26ന് മരക്കാര്‍ റിലീസ് ചെയ്യുമെന്നറിയിച്ചത്. ആമസോണ്‍ പ്രൈം സ്ട്രീമിംഗിലൂടെ ഫെബ്രുവരി അവസാന വാരം ദൃശ്യം പ്രേക്ഷകരിലെത്തും. ആറാട്ട് സെക്കന്‍ഡ് ഷെഡ്യൂള്‍ ഊട്ടിയില്‍ ആരംഭിച്ചിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

മരക്കാര്‍ മാര്‍ച്ചിലെത്തില്ല, ഓണം റിലീസ്; ആറാട്ട് ഓഗസ്റ്റ് 12ന്
ദേശീയ അവാർഡിൽ 'മരക്കാറും' 'ജെല്ലിക്കട്ടും' ഉള്‍പ്പെടെ 17 മലയാള ചിത്രങ്ങള്‍ പരിഗണനക്ക്‌

മരക്കാര്‍ റിലീസ് വൈകുന്നതില്‍ വിഷമമില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ മുമ്പും വ്യക്തമാക്കിയിരുന്നു. മരക്കാര്‍ എപ്പോള്‍ റിലീസ് ചെയ്താലും ആളുകളെത്തുമെന്നും അത്തരമൊരു ഹൈപ്പ് സിനിമ ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ടെന്നുമായിരുന്നു പ്രിയദർശൻ പ്രതികരിച്ചിരുന്നത്. സിനിമയുടെ പകുതിയിലേറെയും നാവികയുദ്ധമാണ്. പതിനാറാം നൂറ്റാണ്ടിനെ അതേപടി പുനരാവിഷ്‌കരിക്കുകയാണ് മരക്കാറിൽ. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആശിര്‍വാദ് സിനിമാസിനൊപ്പം മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മാണം. വിഎഫ്എക്സിന് പ്രാധാന്യം നല്‍കിയിരിക്കുന്ന സിനിമ പ്രധാനമായും ചിത്രീകരിച്ചത് സാബു സിറില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റുകളിലാണ്. തിരു ഛായാഗ്രഹണവും റോണി റാഫേല്‍ സംഗീത സംവിധാനവും രാഹുല്‍ രാജ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in