മുണ്ടു മടക്കികുത്തലും മീശപിരിക്കലും മാത്രമല്ല, ആറാട്ട് അതിനും മുകളില്‍: മോഹന്‍ലാല്‍

മുണ്ടു മടക്കികുത്തലും മീശപിരിക്കലും മാത്രമല്ല, ആറാട്ട് അതിനും മുകളില്‍: മോഹന്‍ലാല്‍
Published on

മുണ്ട് മടക്കിക്കുത്തലും മീശപിരിക്കലും മാത്രമല്ല, പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും മുകളിലാവും ആറാട്ടെന്ന് മോഹൻലാൽ. പ്രവചനാതീതമായ പല ട്വിസ്റ്റുകളും ചിത്രത്തിലുണ്ടെന്നും പ്രേക്ഷകരെ രസിപ്പിക്കുന്ന തമാശകളും മികച്ച ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് സിനിമയെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നും രസകരവും വേറിട്ടതുമായിരിക്കും ആറാട്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിൻകര ഗോപന്റെ 'ആറാട്ട്' കണ്ടിറങ്ങുമ്പോൾ ഒരു ആറാട്ടിന് പോയ അനുഭവം തന്നെയായിരിക്കും. ഒരുപാട് കാലങ്ങളായി മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ലാത്ത തരം സിനിമയാണിത്. ചിരി പിടിച്ചു നിർത്താൻ കഴിയില്ല, അത്രത്തോളം തമാശ നിറഞ്ഞ സിനിമയാണ്. മോഹന്‍ലാല്‍ പറഞ്ഞു.

100% നീതി പുലർത്തിയാണ് സിനിമ ചെയ്തിരിക്കുന്നതെന്നും നല്ല സിനിമകളെ പ്രേക്ഷകർ അംഗീകരിക്കുമെന്ന പൂർണ വിശ്വാസമുണ്ടെന്നും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങളെ ഭയക്കുന്നില്ല. കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവരെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും നല്ലൊരു അനുഭവം നൽകാൻ ശ്രമിക്കുന്ന സിനിമയാണ് ആറാട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 18നാണ് ആറാട്ട് തീയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ഉടനീളം 500+ തീയേറ്ററുകളിലാവും ചിത്രം റിലീസ് ചെയ്യുക. ആരാധകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ദിനത്തിലെ ബുക്കിംഗ് ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.

ആറാട്ടിനെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്‍ ദ ക്യുവിനോട്‌

കൊവിഡ് കാലത്ത് വളരെ ശാസ്ത്രീയമായ ബയോ ബബിള്‍ ഒക്കെ ഉണ്ടാക്കി നമ്മള്‍ ചിത്രീകരിച്ച സിനിമയാണ് ആറാട്ട്. കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം ഇംപോസിബിള്‍ എന്ന് തോന്നാവുന്ന തരത്തിലുള്ള വലിയ സിനിമയാണിത്. കാരണം ഈ ഒരു സമയത്ത് വളരെ ചെറിയ സിനിമകളാണല്ലോ മലയാളത്തില്‍ ചിത്രീകരിക്കപ്പെട്ടത്. അതിന് വിഭിന്നമായി വളരെ വലിയൊരു സ്‌കെയിലിലാണ് സിനിമ ചിത്രീകരിച്ചത്. ആയിരം പേര്‍ അടക്കം ഉള്‍പ്പെട്ട ചില സീനുകള്‍ സിനിമയില്‍ ഉണ്ട്. ആ ആയിരം പേരെയും പിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയെല്ലാം ചെയ്ത സിനിമയാണ്. അതുകൊണ്ട് തന്നെ വലിയൊരു മുതല്‍ മുടക്കായി.

Related Stories

No stories found.
logo
The Cue
www.thecue.in