'മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നു'; എന്ത് ചെയ്തിട്ടാണിതെന്ന് ഷാജി കൈലാസ്

'മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നു'; എന്ത് ചെയ്തിട്ടാണിതെന്ന് ഷാജി കൈലാസ്
Published on

നടന്‍ മോഹന്‍ലാലിനെ അടുത്തിടെയായി ടാര്‍ഗറ്റ് ചെയ്യുന്നതായി കാണുന്നുണ്ടെന്ന് സംവിധായകന്‍ ഷാജി കൈലാസ്. മോഹന്‍ലാല്‍ എന്ത് ചെയ്തിട്ടാണ് ആളുകള്‍ ഇത്രയും പ്രശ്‌നമുണ്ടാക്കുന്നതെന്നും ഷാജി കൈലാസ് ചോദിക്കുന്നു. ബിഹൈന്റ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഷാജി കൈലാസ് പറഞ്ഞത് :

ഈയടുത്തായി മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നതായി കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാണിതെന്ന് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നു. ബാക്കിയുള്ളവരാണ് വിഷമിക്കുന്നത്.

സിനിമകള്‍ക്കെതിരെ ആദ്യ ദിവസം തന്നെ വരുന്ന വിമര്‍ശനങ്ങളെ കുറിച്ചും ഷാജി കൈലാസ് സംസാരിച്ചു. 'പണ്ട് പല മാസികകളും പടം മോശമാണെന്ന് എഴുതുമായിരുന്നു. ഇന്നത് ഓരോദിവസവുമാണ് നടക്കുന്നത്. നമുക്ക് അതില്‍ ഒന്നും പറയാന്‍ പറ്റില്ല. എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഖനിക്കുന്നുവെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കും. ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായമുണ്ട്. അവര്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകില്‍ നില്‍ക്കുന്ന കുടുംബങ്ങളെയാണ്. സിനിമയെ ഈസിയായി വിമര്‍ശിക്കാം. ടാര്‍ഗെറ്റഡ് ആയിട്ടാണ് വിമര്‍ശനങ്ങള്‍', എന്നാണ് ഷാജി കൈലാസ് പറഞ്ഞത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആണ് അവസാനമായി റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം. ചിത്രം ജനുവരി 26നാണ് തിയേറ്ററിലെത്തിയത്. കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in