'അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ കൊവിഡ് കാലത്ത് വീട്ടിലിരിക്കാന്‍ ഓർമ്മപ്പെടുത്തി മോഹൻലാൽ

'അകത്ത് സുരക്ഷിതമായിരുന്നാല്‍  ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ കൊവിഡ് കാലത്ത്  വീട്ടിലിരിക്കാന്‍ ഓർമ്മപ്പെടുത്തി മോഹൻലാൽ
Published on

കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി മോഹന്‍ലാല്‍. ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചാണ് മോഹൻലാൽ ഈ സന്ദേശം പങ്കുവച്ചിരിക്കുന്നത്.

നാടോടിക്കാറ്റ് എന്ന സിനിമയിലെ തന്റെ ഡയലോഗ് വച്ചുള്ള പോസ്റ്ററാണ് താരം ഷെയർ ചെയ്തിരിക്കുന്നത് . ‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്. . മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും സാമൂഹിക അകലം പാലിക്കാനുമുള്ള ഹാഷ് ടാഗുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൊവിഡ് വ്യാപനം കുറക്കാന്‍ വീട്ടിലിരിക്കാനാണ് മാധ്യമങ്ങളും സര്‍ക്കാരും പൊലീസുമെല്ലാം ജനങ്ങളോട് പറയുന്നത്. അധികൃതരെല്ലാം സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവുമായി രംഗത്തുണ്ട്. അതേസമയം സംസ്ഥാനത്ത് പ്രതിദിനം 30000ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in