'മോഹൻലാൽ സാർ വരുമ്പോൾ തന്നെ നമുക്ക് ഒരു ഫീൽ വരും'; ജയിലർ പ്രതികരണം കണ്ട് മോഹൻലാൽ വിളിച്ചുവെന്ന് നെൽസൺ

'മോഹൻലാൽ സാർ വരുമ്പോൾ തന്നെ നമുക്ക് ഒരു ഫീൽ വരും'; ജയിലർ പ്രതികരണം കണ്ട് മോഹൻലാൽ വിളിച്ചുവെന്ന് നെൽസൺ
Published on

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ജയിലറിന്റെ പ്രതികരണങ്ങൾക്ക് ശേഷം മോഹൻലാൽ തന്നെ വിളിച്ചിരുന്നുവെന്ന് സംവിധായകൻ നെൽസൺ. കേരളത്തില്‍ ഗംഭീര പ്രതികരണമാണെന്ന് മോഹൻലാൽ പറഞ്ഞുവെന്നും. കേരളത്തില്‍ നിന്ന് തന്നെ വിതരണക്കാരും തിയറ്ററുടമളും വിളിച്ച് വൈൽഡ് റെസ്പോൺസാണ് ചിത്രത്തിനെന്ന് അറിയിച്ചുവെന്നും നെൽസൺ പറഞ്ഞു. സിനിമ വികടനോട് സംസാരിക്കവേയാണ് നെല്‍സണ്‍ ഇക്കാര്യം പറഞ്ഞത്.

''കഥ എഴുതുമ്പോള്‍ തന്നെ സൂപ്പര്‍സ്റ്റാര്‍സിന്റെ കഥാപാത്രങ്ങള്‍ മനസ്സിലുണ്ടായിരുന്നു. മാംഗ്ലൂരില്‍ ഒരാള്‍, കേരളത്തില്‍ മോഹന്‍ലാല്‍ സര്‍, പക്ഷേ ബോംബൈയിലാണ് അയാളുടെ ബിസിനസ്സ്. അതെല്ലാം ആവശ്യമായിരുന്നു. അവിടെയുള്ള വലിയ ആര്‍ട്ടിസ്റ്റുകളെയായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ രണ്ട് മൂന്ന് സീന്‍സ് മാത്രമേ ഉണ്ടാവുള്ളൂ.. എങ്കില്‍പ്പോലും അവര്‍ക്ക് ബ്ലോക്ക് ഉണ്ടാകുന്ന തരത്തിലാണ് അത് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ സാറിനെയും ശിവരാജ് കുമാര്‍ സാറിനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ചിലരെ കാണുമ്പോള്‍ തന്നെ അവരെ വച്ച് എന്തെങ്കിലും ഒന്ന് ചെയ്യണം, ഒരു ഷോട്ട് എടുക്കണം, പോര്‍ട്ട്‌ഫോളിയോ പോലെ ഒന്ന് ചെയ്യണം എന്ന് തോന്നിപ്പോകും. അതുപോലുള്ള ആളുകളാണ് ഇവര്‍. രജനി സാറിനുവേണ്ടിയാണ് അവര്‍ സമ്മതിച്ചത്. അതുകൊണ്ട് തന്നെ അവര്‍ വരുമ്പോള്‍ അവരെ മോശമായി ഉപയോഗിക്കാന്‍ പാടില്ല.

നെല്‍സണ്‍

ശിവരാജ് കുമാര്‍ സാറും വിളിച്ചു അവര്‍ പക്ഷേ പടം കണ്ടിട്ടില്ല. നിങ്ങള്‍ എന്താണ് ചെയ്തു വച്ചിരിക്കുന്നത് എന്ന് ചോദിച്ചു. 'താങ്കള്‍ എന്താണ് എന്നെ വച്ച് ചെയ്തിരിക്കുന്നതെന്ന് അറിയില്ല. നിരന്തരം കോളുകള്‍വരുന്നു, ഗംഭീരം എന്നു പറയുന്നു. സിനിമയില്‍ എന്താണ് ചെയ്തതെന്നുപോലും എനിക്ക് അറിയില്ല. മൈസൂരില്‍ ഇന്നുപോയി സിനിമ കാണുമെന്ന് പറഞ്ഞു.'' എന്നൊക്കെ അദ്ദേഹം പറഞ്ഞു.

ഒരു പക്ഷേ അവരെല്ലാം രജിനി സാറിന് വേണ്ടിയായിരിക്കും വന്നിട്ടുണ്ടാവുക. പക്ഷേ ഇന്‍ഡ് ഓഫ് ദ ഡേ അവര്‍ അത് ആലോചിച്ച് ഹാപ്പിയായി അടുത്ത പടത്തില്‍ വലിയ കഥാപാത്രങ്ങള്‍ ചെയ്യാം ഇതു പോലെ ചെറിയ സീനില്‍ അവസാനിപ്പിക്കരുത് എന്നൊക്കെ അവര്‍ പറയുമ്പോള്‍ നമുക്ക് ഒരു സന്തോഷം. എല്ലാവര്‍ക്കും ഒരു ലെഗസിയും വാല്യും ഒക്കെ ഉണ്ടായിരിക്കും. അത് നമ്മള്‍ ശരിയായി ഉപയോഗിച്ചിരിക്കണം. എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി വരുന്ന പ്രേക്ഷകന് അതാണ് അള്‍ട്ടിമേറ്റ്. ജനറല്‍ ഓഡിയന്‍സിന് എന്താണ് വേണ്ടത് എന്ന് നമുക്ക് അറിയാലോ അവര്‍ക്ക് ചിലയിടത്ത് കോമഡി വേണം ഹൈ കിട്ടണം ഇമോഷന്‍സ് സെന്റിമെന്റ്‌സ് എല്ലാം വേണം. അതിന്റെ ഉള്ളില്‍ മോഹന്‍ലാല്‍ സാര്‍ ഒക്കെ വരുമ്പോള്‍ നമുക്ക് തന്നെ ഒരു ഫീല്‍ വരും. ആ പോയിന്റുകള്‍ എല്ലാം തന്നെ തിയറ്ററില്‍ വര്‍ക്കായിട്ടുമുണ്ട് എന്നും നെല്‍സണ്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in