വർഷങ്ങൾക്ക് ശേഷത്തിലെ രണ്ടാം പകുതിയിൽ കഥാപാത്രങ്ങളെ ആദ്യം അവതരിപ്പിക്കാനിരുന്നത് മോഹൻലാലും ശ്രീനിവാസനും ആയിരുന്നുവെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ആ സമയത്ത് അച്ഛന് വയ്യാതായതോടെ ആ പ്ലാൻ മാറ്റി. അന്ന് കഥയിൽ ഉൾപ്പടെ മാറ്റങ്ങൾ വന്നു. എന്നിരുന്നാലും ഫസ്റ്റ് ഹാഫിൽ ചെറിയ ലാഗും ക്രിഞ്ചും ഒക്കെ ഉണ്ട്. പ്രണവിന്റെ മേക്കപ്പിൽ അജുവിനും ഉൾപ്പെടെ സെറ്റിലുള്ള പലർക്കും ഓക്കെ ആണോയെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ ചേട്ടന് അത് ഓക്കെ ആയിരുന്നു. എന്റെ ലുക്ക് വന്നപ്പോഴും പല സംശയങ്ങളും ഉണ്ടായിരുന്നുവെന്നും ധ്യാൻ പറയുന്നു. 'ന്യാപകം' എന്ന പാട്ട് സിനിമയിൽ റിപ്പീറ്റടിച്ച് ചേട്ടൻ ഉപയോഗിച്ചിട്ടുണ്ട്. അത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്, ആ പാട്ടിനെ കളിയാക്കുന്നവരുമുണ്ട്. സത്യത്തിൽ എനിക്ക് ആ പാട്ട് ഇഷ്ടമായിരുന്നു. പക്ഷേ അത് റിപീറ്റ് അടിച്ച് കേൾപ്പിച്ചാൽ വെറുത്തുപോകുമെന്നും ജിഞ്ചർ മീഡിയ എന്റർടൈൻമെൻറ്സിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം ഷൂട്ട് ചെയ്യുന്ന സമയം മുതൽ ചില ഭാഗങ്ങൾ കാണുമ്പോൾ ഇത് ക്രിഞ്ച് അല്ലേ, ക്ലീഷേ അല്ലെ എന്നു പറഞ്ഞു പോയിട്ടുണ്ട്. ചേട്ടൻ ഇതിലൂടെ ഉപയോഗിക്കുന്നത് എന്തു സ്ട്രാറ്റജി ആണെന്നോ തിരക്കഥ വൈദഗ്ധ്യമാണോ എന്നറിയില്ല, അദ്ദേഹം അത് മനഃപൂർവം ഉൾപ്പെടുത്തുന്നതാണ്. ചിത്രത്തിൽ ഡ്രൈവറുടെ വേഷത്തിൽ വേറൊരാളെ വയ്ക്കണമെന്ന് തുടക്കം മുതൽ ഞാൻ ചേട്ടനോടു പറഞ്ഞിരുന്നു. എന്നാൽ ഞങ്ങളൊരുമിച്ചൊരു കോംബോ വേണമെന്ന് വിശാഖ് സുബ്രഹ്മണ്യത്തിന് നിർബന്ധമായിരുന്നു. ചേട്ടന് ആ റോൾ ചെയ്യാൻ ഒരു താൽപര്യവുമില്ലായിരുന്നുവെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
ധ്യാൻ ശ്രീനിവാസൻ പറഞ്ഞത് :
ഷൂട്ട് ചെയ്യുന്ന സമയം മുതലെ ചില ഭാഗങ്ങൾ കാണുമ്പോൾ ഇത് ക്രിഞ്ച് അല്ലേ, ക്ലീഷേ അല്ലെ എന്നു പറഞ്ഞു പോയിട്ടുണ്ട്. ചേട്ടൻ ഇതിലൂടെ ഉപയോഗിക്കുന്നത് എന്തു സ്ട്രാറ്റജി ആണെന്നോ തിരക്കഥാ വൈദഗ്ധ്യമാണോ എന്നറിയില്ല, അദ്ദേഹം അത് മനഃപൂർവം ഉൾപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന് സിനിമയുടെ അവസാന ഭാഗത്ത് ചേട്ടൻ ഡ്രൈവറായി വരുന്നുണ്ട്. ഇതിൽ വേറൊരാളെ ഡ്രൈവറുടെ വേഷത്തിൽ വയ്ക്കണമെന്ന് തുടക്കം മുതൽ ഞാൻ ചേട്ടനോടു പറഞ്ഞിരുന്നു. എന്നാൽ ഞങ്ങളൊരുമിച്ചൊരു കോംബോ വേണമെന്നത് വിശാഖിന് (വിശാഖ് സുബ്രഹ്മണ്യം) നിർബന്ധമായിരുന്നു. ചേട്ടന് ആ റോൾ ചെയ്യാൻ ഒരു താൽപര്യവുമില്ലായിരുന്നു. പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തിൽ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു എന്നോടു ചോദിച്ചിരുന്നു. എന്നാൽ ചേട്ടന് അത് ഓക്കെ ആയിരുന്നു. എനിക്കും അജുവിനും ഈ ലുക്കിൽ ആ കഥാപാത്രം ഓക്കെ ആണോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ആത്യന്തികമായി അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്. എന്റെ ലുക്ക് ചെയ്തു വന്നപ്പോഴും പല സംശയങ്ങളും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ അച്ഛനും ലാൽ അങ്കിളുമാണ് സെക്കൻഡ് ഹാഫിലെ ഈ കഥാപാത്രങ്ങൾ ചെയ്യാനിരുന്നത്. ആ സമയത്ത് അച്ഛന് വയ്യാതായതോടെ ഈ പ്ലാൻ മാറ്റി. അന്ന് കഥയിൽ ഉൾപ്പടെ മാറ്റങ്ങൾ വന്നു. എന്നിരുന്നാലും ഫസ്റ്റ് ഹാഫിൽ ചെറിയ ലാഗും ക്രിഞ്ചും ഒക്കെ ഉണ്ട്. സ്ഥിരം വിനീത് ശ്രീനിവാസൻ സിനിമകളിൽ കാണുന്ന എല്ലാ ക്രിഞ്ചും ക്ലീഷേയും ഉള്ള ഫോർമുല സിനിമയാണിത്.
ഇമോഷനൽ ഡ്രാമ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാൻ പറ്റില്ല. ഈ സിനിമയ്ക്കും ലാഗ് ഉണ്ട്. ഇതെന്താ തീരാത്തത് എന്നു തോന്നും. ഈ സിനിമ തിയറ്ററിൽ റിലീസ് ചെയ്ത് രണ്ടാം വാരം കഴിഞ്ഞപ്പോഴെ സിനിമയുടെ രണ്ടാം ഭാഗത്ത് പാളിച്ചകൾ ഉണ്ടായിരുന്നുവെന്ന് ഞാൻ തന്നെ തുറന്നു പറഞ്ഞിരുന്നു. ആ സമയത്ത് ഫെസ്റ്റിവൽ ആണ്. 'ആവേശം' അടിക്കുമെന്ന് ഉറപ്പാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞു പിടിച്ചു നിൽക്കണ്ടേ. നിന്റെ തള്ളു കേട്ടിട്ടല്ലെ ഞങ്ങൾ തിയറ്ററിൽ പോയതെന്നു പറഞ്ഞ് കുറേ തെറി ഞാൻ കേട്ടു. സിനിമ നല്ലതാണെന്നോ ഗംഭീരമാണെന്നോ ഞാൻ പറഞ്ഞിട്ടില്ല. എല്ലാ ക്രിഞ്ചും ക്ലീഷേയും അടങ്ങുന്ന വിനീത് ശ്രീനിവാസൻ സിനിമയെന്നാണ് എല്ലാ അഭിമുഖങ്ങളിലും ഞാൻ പറഞ്ഞത്.അടുത്തത് ചേട്ടൻ ചെയ്യാൻ പോകുന്നത് ആക്‌ഷൻ സിനിമയാണ്. അതില്‍ ഈ ക്രിഞ്ചും ക്ലീഷേയും കാണില്ല എന്നാണ് തോന്നുന്നത്. 'ന്യാപകം' എന്ന പാട്ട് ഈ സിനിമയിൽ റിപ്പീറ്റടിച്ച് ചേട്ടൻ ഉപയോഗിച്ചിട്ടുണ്ട്. അത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. ആ പാട്ടിനെ കളിയാക്കുന്നവരുണ്ട്. സത്യത്തിൽ എനിക്ക് ആ പാട്ട് ഇഷ്ടമായിരുന്നു. പക്ഷേ അത് റിപീറ്റ് അടിച്ച് കേൾപ്പിച്ചാൽ വെറുത്തുപോകും. വർഷങ്ങൾക്ക് ശേഷം ഒരു മികച്ച സിനിമയാണെന്ന അവകാശവാദങ്ങൾ ഇല്ല അതിൽ പാളിച്ചകൾ ഉണ്ട്.