മമ്മൂട്ടി പിന്മാറി, ലാൽ കഥ പോലും കേൾക്കാതെ സമ്മതം മൂളി, അതാണ് 'രാജാവിന്റെ മകൻ', ഡെന്നിസ് ജോസഫ്

മമ്മൂട്ടി പിന്മാറി, ലാൽ കഥ പോലും കേൾക്കാതെ സമ്മതം മൂളി, അതാണ് 'രാജാവിന്റെ മകൻ', ഡെന്നിസ് ജോസഫ്
Published on

നായകൻതന്നെ വില്ലനാകുന്ന പ്രമേയം സിനിമയാക്കാൻ തീരുമാനമായപ്പോൾ ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. എന്നാൽ മമ്മൂട്ടി പിന്മാറിയതിനെ തുടർന്ന് 'രാജാവിന്റെ മകനാ'യി മോഹൻലാൽ എത്തി. അഞ്ചോ ആറോ ദിവസംകൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. അന്നൊക്കെ മമ്മൂട്ടി തന്റെ മുറിയിൽ വന്ന് തിരക്കഥ നോക്കി വിൻസന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം ശൈലിയിൽ വായിച്ചു കേൾപ്പിക്കുന്നതൊക്കെ ഇന്നും ഓർമയിലുണ്ടെന്ന് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡെന്നിസ് ജോസഫ് പറയുന്നു.

‌'നിറക്കൂട്ടി'ന്റെ തിരക്കഥയുമായി ജോഷിയെ കാണാൻ പോയതും കഥ വായിച്ചതിന് ശേഷമുളള ജോഷിയുടെ പ്രതികരണവും ഡെന്നിസ് ജോസഫ് ഓർത്തെടുക്കുന്നതിങ്ങനെ,

തേക്കടിയിലെ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽപ്പോയാണ് ജോഷിയോട് 'നിറക്കൂട്ടി'ന്റെ കഥപറയുന്നത്. ആദ്യ എഴുത്തിൽ പേരെടുക്കാത്ത രചയിതാവായതുകൊണ്ട് ജോഷിയിൽനിന്ന്‌ വലിയ മതിപ്പൊന്നും കിട്ടിയില്ല. കഥപറയാൻ സെറ്റിലേക്ക് ചെല്ലാൻ പറഞ്ഞു. പെട്ടെന്ന് ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് ജോഷി മുന്നിലിരിക്കുന്നതെന്ന് എനിക്കുതോന്നി. തിരക്കഥ നൽകി. ജോഷി ലാഘവത്തോടെ വായിച്ചുതുടങ്ങി. വായന തുടരുമ്പോൾ മുഖത്ത് വ്യത്യാസം കണ്ടുതുടങ്ങി. ഉച്ചവരെ ഷൂട്ടില്ലെന്ന് ജോഷി പ്രഖ്യാപിച്ചു. മുഴുവൻ തിരക്കഥയും വായിച്ചശേഷം ജോഷി പറഞ്ഞത് ഇന്നും എനിക്കോർമയുണ്ട്, ‘മലയാളസിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്ന് ഞാൻ പറയുന്നില്ല. ജീവിതത്തിൽ എനിക്ക് ചെയ്യാൻകിട്ടിയ ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണിത്. അതുകൊണ്ട് നമ്മൾ ഈ പടം ചെയ്യുന്നു.’ 'അതാണ് നിറക്കൂട്ട്'.

മമ്മൂട്ടി പിന്മാറി, ലാൽ കഥ പോലും കേൾക്കാതെ സമ്മതം മൂളി, അതാണ് 'രാജാവിന്റെ മകൻ', ഡെന്നിസ് ജോസഫ്
മോഹന്‍ലാലിന്റെ ഇന്‍ട്രൊ ഹെലികോപ്ടറില്‍, ആദ്യമാലോചിച്ചത് 'വിക്രമാദിത്യന്‍';നടക്കാതെ പോയ മെഗാപ്രൊജക്ടിനെക്കുറിച്ച് ടി.എസ്.സുരേഷ് ബാബു

1985-ൽ ജേസി സംവിധാനംചെയ്ത 'ഈറൻ സന്ധ്യയ്ക്ക്' എന്ന ചിത്രത്തിന് തിരക്കഥാകൃത്തായാണ് ഡെന്നിസ് ജോസഫ് ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. മമ്മൂട്ടി നായകനായ 'മനു അങ്കിൾ' ആണ് സംവിധായകനാകുന്ന ആദ്യചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in