പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്‌ഷ്യം; നെയ്യാറ്റിൻകര ഗോപന്റെ മാസ് ഡയലോഗുമായി മോഹൻലാൽ

പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്‌ഷ്യം;
നെയ്യാറ്റിൻകര ഗോപന്റെ മാസ് ഡയലോഗുമായി മോഹൻലാൽ
Published on

'പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്‌ഷ്യം, സ്വയംപര്യാപ്തതയാണ് വേണ്ടത്, അതാണ് പൊളിറ്റിക്കലി കറക്റ്റ്'. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലെ സംഭാഷണം പങ്കുവെച്ച് സ്ത്രീധനത്തിനെതിരെയുള്ള നടൻ മോഹൻലാലിന്റെ സന്ദേശം. സ്ത്രീധനം കൊടുക്കരുത്‌, വാങ്ങരുത്‌. സ്ത്രീക്ക്‌ തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്ന ക്യാപ്‌ഷൻ നൽകി കൊണ്ടാണ് സിനിമയിലെ രംഗം താരം പങ്കുവെച്ചിരിക്കുന്നത്. കല്യാണം വേണ്ട പഠിപ്പ് മുഴുവനാക്കണമെന്ന് പറയുന്ന പെൺകുട്ടികളെ പിന്തുണയ്ക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ഡയലോഗാണ് സ്ത്രീധനത്തിനെതിരെയുള്ള വീഡിയോ സന്ദേശമായി പങ്കുവെച്ചിരിക്കുന്നത്.

തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്ന മോഹൻലാലിന്റെ ശബ്ദത്തിലുള്ള സന്ദേശം വീഡിയോയുടെ അവസാനത്തിൽ നൽകിയിട്ടുണ്ട്.

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കുമെന്നാണ് സൂചന. മോഹൻലാലിന്റെ മാസ് ആക്ഷനും ലുക്കും തന്നെയായിരുന്നു സിനിമയുടെ ടീസറിന്റെ ഹൈലൈറ്റ്. ഉദയകൃഷ്ണയുടെതാണ് രചന.

Related Stories

No stories found.
logo
The Cue
www.thecue.in